ഒരു പോത്തിനെ മുഴുവനായും ചുട്ടെടുത്തു ; സോഷ്യൽ മീഡിയയിലെ വൈറൽ വീഡിയോ ; മനുഷ്യനെ ദഹിപ്പിക്കുന്ന പോലെ ഉണ്ടെന്നും കണ്ടിട്ട് അറപ്പ് തോനുന്നെന്നും കമെന്റുകൾ

Spread the love

സോഷ്യല്‍ മീഡിയയിലും യൂട്യുബിലും പാചക വീഡിയോ ചെയ്ത് തരംഗം ഉണ്ടാക്കുന്ന ഫുഡ് വ്ലോഗറാണ് ഫിറോസ് ചുറ്റിപ്പാറ. വിചിത്രമായ പാചക വിഡിയോകള്‍ കൊണ്ട് ഫിറോസ് പലപ്പോഴും വൈറലാകുന്നത്.കഴിഞ്ഞ ദിവസമാണ് തേള്‍ ഫ്രൈ ഉണ്ടാക്കി പ്രേക്ഷകരെ ഫിറോസ് ഞെട്ടിച്ചത്. ഇന്ത്യയില്‍ നിയമവിധേയമല്ലാത്തതിനാല്‍ ചൈനയിലെത്തിയാണ് ഫിറോസ് തേള്‍ ഫ്രൈ തയ്യാറാക്കിയത്. ഫിറോസിനെ പിന്തുണച്ചും വിമർശിച്ചും നിരവധി ആളുകള്‍ കമന്റ് ഇടാറുണ്ടെങ്കിലും പുതിയതായി ചെയ്‌ത വിഡിയോയില്‍ ഭൂരിഭാഗം പേരും വിമർശിച്ചാണ് കമന്റ് ചെയ്തിരിക്കുന്നത്.ഒരു പോത്തിനെ മുഴുവനായി ഓവനില്‍ കേറ്റി ചുട്ടെടുത്ത വിഡിയോയ്ക്കാണ് നെഗറ്റീവ് കമന്റുകള്‍. 250 കിലോ പോത്തിനെയാണ് പ്രത്യേകം തയാറാക്കിയ ഓവനിലിട്ട് ഫിറോസും കൂട്ടരും ഫ്രൈ ചെയ്ത് എടുക്കുന്നത്. വലിയ ജെസിബി ഉപയോഗിച്ചാണ് 250 കിലോ പോത്തിനെ ചുടാനുള്ള ഓവന്‍ എത്തിച്ചത്. നാലര മണിക്കൂര്‍‌ ഓവനില്‍ കിടന്ന പോത്തിനെ തുറന്ന് നോക്കുമ്ബോള്‍ വെന്ത നിലയില്‍ കാണാം.

ഒരു രക്ഷയില്ലാത്ത രുചിയാണെന്നും നന്നായി വെന്തുവെന്നും പോത്ത് കഴിച്ച്‌ ഫിറോസ് പറയുന്നുണ്ട്. എന്നാല്‍ വിഡിയോ കണ്ടാല്‍ ദഹിപ്പിക്കാനായി മനുഷ്യനെ വയ്ക്കുന്നതുപോലെയുണ്ടെന്നും നിലവാരമില്ലാത്ത വീഡിയോ ആണെന്നും, അറപ്പ് തോന്നുന്നുമെന്നാണ് കമന്‍റുകള്‍.