കെഎസ്ആർടിസി ബസുകളിൽ ഇനീ ഭക്ഷണം സീറ്റിലെത്തും! കെഎസ്‌ആർടിസിയും റെയില്‍ റോള്‍സ് സ്റ്റാർട്ടപ്പ് കമ്പനിയും ഒന്നിക്കുന്നു; ഉദ്ഘാടനം നിർവഹിച്ച് ഗതാഗത വകുപ്പ് മന്ത്രി

Spread the love

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുമ്പോൾ വിശന്നാൽ ഭക്ഷണം ഇനി സീറ്റുകളിൽ എത്തിച്ചു തരും. ബസ് സ്റ്റേഷൻ ഔട്ട്ലെറ്റില്‍ നിന്ന് പിക്കപ്പ് ചെയ്യുന്നതിനും സാധിക്കുന്ന തരത്തിലുള്ള സംവിധാനം ഒരുങ്ങുന്നു.

video
play-sharp-fill

കെഎസ്‌ആർടിസിയും റെയില്‍ റോള്‍സ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ബസ് യാത്രക്കാർക്കായി 10 റെയില്‍റോള്‍സ് ഔട്ട്ലെറ്റുകള്‍ ആരംഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി നിർവഹിച്ചു.