play-sharp-fill
വൃത്തിയില്ലാതെ ഭക്ഷണം: കോട്ടയം മാർക്കറ്റിനുള്ളിലെ കള്ള് ഷാപ്പ് ഭക്ഷ്യസുരക്ഷാ വിഭാഗം അടച്ചു പൂട്ടി; നാലു ഹോട്ടലുകൾക്കെതിരെ നടപടി

വൃത്തിയില്ലാതെ ഭക്ഷണം: കോട്ടയം മാർക്കറ്റിനുള്ളിലെ കള്ള് ഷാപ്പ് ഭക്ഷ്യസുരക്ഷാ വിഭാഗം അടച്ചു പൂട്ടി; നാലു ഹോട്ടലുകൾക്കെതിരെ നടപടി

തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരമധ്യത്തിൽ ഏറ്റവും തിരക്കേറിയ എം.എൽ റോഡിലെ കള്ളുഷാപ്പ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ നടത്തിയ സംയുക്ത പരിശോധനയിൽ അടച്ചു പൂട്ടിയത്. ഭക്ഷണം പാകം ചെയ്യുന്ന ആടുക്കളയിൽ വൃത്തിയില്ലെന്നും, അടുക്കളയിലും ഭക്ഷണപാത്രത്തിനു മുകളിലും ഈച്ചകൾ പറക്കുന്നതായും കണ്ടെത്തിയതോടെയാണ് സ്ഥാപനം അടച്ചു പൂട്ടാൻ നിർദേശം നൽകിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷന്റെ മാത്രം ബലത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നുണ് കണ്ടെത്തിയിട്ടുണ്ട്. കള്ള്ഷാപ്പെന്ന പേരിൽ തോന്നിയ വാസം പ്രവർത്തിച്ചു വന്നതായി കണ്ടെത്തിയതോടെയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടപടി കർശനമാക്കിയത്.
എം.എൽ റോഡിലെ കള്ളു ഷാപ്പ് അടച്ചു പൂട്ടിയ പരിശോധനാ സംഘം, രണ്ടു ഹോട്ടലുകളിൽ നിന്ന് പിഴ ഈടാക്കുകയും, ഒരു ഹോട്ടലിന് നോട്ടീസ് നൽകുകയും ചെയ്തു. സെൻട്രൽ ജംഗ്ഷനിലെ ബെസ്റ്റ് ഹോട്ടൽ, റെയിൽവേ സ്‌റ്റേഷനു സമീപത്തെ മസായ ഫാസ്റ്റ് ഫുഡ് റസ്റ്ററന്റ് എന്നിവിടങ്ങളിൽ നിന്നാണ് പിഴ ഈടാക്കിയത്. കോടിമതയിൽ വിൻസർ കാസിൽ ഹോട്ടലിന് എതിർവശത്ത് പ്രവർത്തിക്കുന്ന തട്ടുകടയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ രാത്രി കാലപരിശോധയിലാണ് ഹോട്ടലുകൾക്കെതിരെ നടപടിയെടുത്തത്. പൊലീസ് , എക്‌സൈസ്, കോട്ടയം നഗരസഭ ആരോഗ്യ വിഭാഗം,  ഭക്ഷ്യസുരക്ഷാ വിഭാഗം, സിവിൽ സപ്ലൈസ് വകുപ്പ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.