video
play-sharp-fill

ലൈസൻസും രജിസ്‌ട്രേഷനുമില്ലാതെ വീട്ടിൽ കേക്കുണ്ടാക്കിയാൽ തനിയെ കഴിച്ചോണം…! വിറ്റാൽ 50,000 രൂപയും മൂന്ന് മാസം വരെ തടവും ; കർശന നടപടികളുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

ലൈസൻസും രജിസ്‌ട്രേഷനുമില്ലാതെ വീട്ടിൽ കേക്കുണ്ടാക്കിയാൽ തനിയെ കഴിച്ചോണം…! വിറ്റാൽ 50,000 രൂപയും മൂന്ന് മാസം വരെ തടവും ; കർശന നടപടികളുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണക്കാലത്ത് പലരും വീട്ടിൽ കേക്കും പലഹാര നിർമാണവുമായി ബിസിനസ് വിപുലപ്പെടുത്തി വരികെയാണ്. എന്നാൽ വീട്ടിൽ കേക്കുണ്ടാക്കി വിപണനം നടത്തുന്നവർക്ക് നേരെ വടിയെടുത്തിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം.

സമൂഹ മാധ്യമങ്ങളിലൂടെ ഓർഡർ പിടിച്ച് കേക്കും മറ്റും വിൽക്കുന്നവർ ലൈസൻസ് എടുക്കണമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂട്യൂബ് നോക്കി ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കാൻ പഠിച്ചവർ പലരും ഇപ്പോൾ ഹോം മെയ്ഡ് ഭക്ഷണങ്ങളുടെ വിൽപ്പനക്കാരാണ്. പരിചയക്കാരിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ എല്ലാം ചെറിയ ഓർഡറെടുത്ത് കേക്ക് തയ്യാറാക്കി നൽകിയിരുന്നവരും നിരവധിയാണ്.

ഫെയ്‌സ് ബുക്കും ഇൻസ്റ്റഗ്രാനും വാട്‌സാപ്പുമാണ് പ്രധാന വിപണന മാധ്യമം. എന്നാൽ ഇതിനും ലൈസൻസും രജിസ്‌ട്രേഷനും നിർബന്ധമാണെന്ന ഓർമ്മപ്പെടുത്തലുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്.

ബേക്കറികൾ, ചായക്കടകൾ, ഹോട്ടലുകൾ, സ്‌റ്റേഷനറി സ്‌റ്റോറുകൾ, അങ്കണവാടികൾ, ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സ്‌ക്കൂളുകൾ, ഭക്ഷണം പാകം ചെയ്യുന്ന ആളുകൾ, പലഹാരങ്ങൾ കൊണ്ടുനടന്ന് വിൽപന നടത്തുന്നവർ, കാറ്ററിംഗ് സ്ഥാപനങ്ങൾ, കല്യാണ മണ്ഡപം നടത്തുന്നവർ, പഴം പച്ചക്കറി കച്ചവടക്കാർ, മത്സ്യ കച്ചവടക്കാർ, പെട്ടിക്കടക്കാർ എന്നിവർക്ക് പുറമെ ഹോം മെയ്ഡ് കേക്കുകൾ വിൽക്കുന്നവരും ലൈസൻസും രജിസ്‌ട്രേഷനും നിർബന്ധമായി ചെയ്തിരിക്കണമെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിർദേശം.

അതേസമയം ജിസ്‌ട്രേഷൻ എടുക്കാത്തവർക്ക് 50,000 രൂപ വരെ പിഴയും മൂന്ന് മാസം വരെ തടവുമായിരിക്കും ശിക്ഷ.