
ഫുഡ് സേഫ്റ്റി ഓഫീസർ ചമഞ്ഞു കൊച്ചിയിൽ തട്ടിപ്പിന് ശ്രമം; സംശയം തോന്നിയ കടയുടമ ഇയാളുടെ ചിത്രം പകർത്തി.
സ്വന്തം ലെഖിക
കൊച്ചി : കൊച്ചിയില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്താന്‍ ശ്രമം. സംശയം തോന്നിയ ബേക്കറി ഉടമ മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തിയതോടെ തട്ടിപ്പുകാരന്‍ കാറില്‍ രക്ഷപ്പെട്ടുകയായിരുന്നു.
വാഹന വാടക ആവശ്യപ്പെട്ട് ബേക്കറി ഉടമയില്‍ നിന്ന് പണം കൈക്കലാക്കാനായിരുന്നു തട്ടിപ്പുകാരന്റെ ശ്രമം.
ഇടപ്പള്ളി പത്തടിപ്പാലത്തെ റോയല്‍ സ്വീറ്റ്സ് എന്ന കടയുടെ ഉടമയായ നൗഷാദ് കളമശ്ശേരിയിൽ നിന്നാണ് പണം തട്ടാന്‍ ശ്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ഒമ്പത് മണിയോടെ കടയിലെത്തിയ ആള്‍ ഫുഡ് സേഫ്റ്റി ഓഫീസറാണെന്ന് സ്വയം പരിചയപ്പെടുത്തിയതിനു ശേഷം കടയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും രേഖകള്‍ ആവശ്യപ്പെട്ട് പരിശോധിക്കുകയും ചെയ്തു. ശേഷം വാഹനത്തിന് വാടകയായി 750 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു.
എന്നാൽ സംശയം തോന്നിയ ബേക്കറി ഉടമ ഇയാളെ ചോദ്യം ചെയ്യുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നത് കണ്ട തട്ടിപ്പുകാരന്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ബേക്കറി ഉടമ നൗഷാദ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സമാനരീതിയില്‍ ഇയാള്‍ മറ്റു ചില സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയതായാണ് പോലീസിന്റെ നിഗമനം.
.