video
play-sharp-fill

ഭക്ഷ്യ സുരക്ഷാ പരിശോധന : ആലപ്പുഴ ജില്ലയിൽ നാല് ഹോട്ടലുകൾ പൂട്ടി; മാവേലിക്കരയിൽ ഷവർമ കഴിച്ച വിദ്യാർഥിക്ക് ശാരീരികാസ്വാസ്ഥ്യം

ഭക്ഷ്യ സുരക്ഷാ പരിശോധന : ആലപ്പുഴ ജില്ലയിൽ നാല് ഹോട്ടലുകൾ പൂട്ടി; മാവേലിക്കരയിൽ ഷവർമ കഴിച്ച വിദ്യാർഥിക്ക് ശാരീരികാസ്വാസ്ഥ്യം

Spread the love

ഭക്ഷ്യ സുരക്ഷാ പരിശോധന ;ജില്ലയിൽ നാല് ഹോട്ടലുകൾ പൂട്ടി; മാവേലിക്കരയിൽ ഷവർമ കഴിച്ച വിദ്യാർഥിക്ക് ശാരീരികാസ്വാസ്ഥ്യം

ആലപ്പുഴ: ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ലൈസൻസില്ലാത്ത ഒരു ഹോട്ടലും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച മൂന്ന് ഹോട്ടലുകളും പൂട്ടി.

ചെങ്ങന്നൂരിൽ ആണ് ലൈസൻസില്ലാതെ ഹോട്ടൽ പ്രവർത്തിച്ചത്. പഴകിയ ഭക്ഷണസാധനങ്ങളും ഹോട്ടലുകളിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ചേർത്തല കലവൂർ അമ്പലപ്പുഴ എന്നിവിടങ്ങളിലാണ് ഹോട്ടൽ പൂട്ടിയത്.അരൂർ തൃപ്തി ഹോട്ടൽ ,കലവൂർ മലബാർ ഹോട്ടൽ, വണ്ടാനം മർഹബ ,ചെങ്ങന്നൂർ ഹോട്ടൽ എന്നിവയാണ് അടച്ചുപൂട്ടിയത്. പൂട്ടിയ നാല് ഹോട്ടലുകൾ ഉൾപ്പെടെ ആറ് ഹോട്ടലുകൾക്ക് പിഴയും ഈടാക്കി. അഞ്ച് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാവേലിക്കരയിൽ ബേക്കറിയിൽ നിന്നും വാങ്ങിയ ഷവർമ കഴിച്ചതിനെ തുടർന്ന് കോളേജ് വിദ്യാർഥിനിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു.

തഴക്കര കോഴിക്കൽ വീട്ടിൽ റെജിയുടെ മകൾ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിനി അജീനയെയാണ് ( 21 ) ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അജീന കുഴഞ്ഞുവീണ സംഭവം സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നൽകിയതായി റെജി പറഞ്ഞു.