തൃശൂരിൽ രണ്ട് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി..!! പിടിച്ചെടുത്തതിൽ ഉപയോഗശൂന്യമായ മീൻ, ചിക്കൻ, ബീഫ് അടക്കമുള്ള ഭക്ഷണപദാർത്ഥങ്ങൾ; പരിശോധന തുടരാൻ തീരുമാനം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂർ: തൃശൂർ കോർപ്പറേഷനിലെ
ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ രണ്ടു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഒളരി നിയ റീജൻസി, അയ്യന്തോൾ റാന്തൽ റെസ്റ്റോറന്റ് എന്നിവിടങ്ങളിൽ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടിയത്.

ഒരു മാസം മുൻപ് നാലു ഹോട്ടലുകളിൽ നിന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം പഴകിയ ഭക്ഷണം പിടികൂടിയിരുന്നു. കോർപ്പറേഷൻ പരിധിയിൽ ഭക്ഷ്യയോഗ്യമായ ഭക്ഷണ പദാർത്ഥങ്ങളാണ് വിതരണം ചെയ്യുന്നത് എന്ന് ഉറപ്പാക്കാൻ ഇന്ന് രാവിലെ കോർപ്പറേഷനിലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഈ രണ്ടു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിച്ചെടുത്തതിൽ ഉപയോഗശൂന്യമായ മീൻ, ചിക്കൻ, ബീഫ് അടക്കമുള്ള
ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുന്നു. പരിശോധന തുടരുമെന്ന് കോർപ്പറേഷൻ അറിയിച്ചു.