പ്രാതലിന് ബാക്കി വന്ന ഇഡ്ഡലി വെറുതെ കളയുകയാണോ പതിവ്; എങ്കിൽ ഇതൊന്ന് ട്രൈ ചെയ്യൂ; ഒരെണ്ണം പോലും വേസ്റ്റ് ആവില്ല

Spread the love

ദിവസവും ബാക്കി വന്ന ഇഡ്ഡലി വെറുതെ കളയുകയാണോ  പതിവ്, എങ്കിൽ ഇതൊന്ന് ട്രൈ ചെയ്യൂ ഒരെണ്ണം പോലും വേസ്റ്റ് ആവില്ല. കുട്ടികളും മുതിർന്നവരും കൊതിയോടെ പാത്രം കാലിയാക്കും.എങ്ങനെ എന്ന് നോക്കാം

ആവശ്യമായ സാധനങ്ങൾ

ഇഡ്ഡലി – 5 എണ്ണം കഷണങ്ങളാക്കി അരിഞ്ഞത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സവാള – 1 ചെറുതായി അരിഞ്ഞത്

തക്കാളി – 1 എണ്ണം ചെറുതായി അരിഞ്ഞത്

മുളകുപൊടി – 1 ടീസ്പൂണ്‍

മല്ലിപ്പൊടി – 1/2 ടീസ്പൂണ്‍

ഗരം മസാല – 1/4 ടീസ്പൂണ്‍

വെളുത്തുള്ളി – ചെറുതായി അരിഞ്ഞത് 5 എണ്ണം.

മല്ലിയില – 2 തണ്ട്

ഉപ്പ്, വെളിച്ചെണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഇഡ്ഡലി ആദ്യം തന്നെ ഒന്ന് ഫ്രൈ ചെയ്തെടുക്കാം പാനില്‍ വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍ ഒഴിച്ച്‌ എണ്ണ ചൂടാകുമ്ബോള്‍ ഇഡ്ഡലി ഇട്ടു കൊടുത്തു 2 മിനിറ്റ് ഇളക്കുക .ഇഡ്ഡലി ചെറുതായി മൊരിഞ്ഞു വരുമ്ബോള്‍ എടുത്ത് മറ്റൊരു പാത്രത്തില്‍ സൂക്ഷിക്കുക.

വീണ്ടും പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച്‌ ചൂടായ ശേഷം, വെളുത്തുള്ളി ഇട്ടു കൊടുക്കുക വെളുത്തുള്ളി മൂത്തു വരുമ്ബോള്‍ സവാള, തക്കാളി എന്നിവ വഴറ്റുക. ശേഷം മുളകുപൊടി, ഗരം മസാല, മല്ലിപ്പൊടി എന്നിവ ചേർത്ത് ഇളക്കുക. പച്ചമണം മാറുമ്ബോള്‍ ഇഡ്ഡലി ഇട്ട് കൊടുത്ത് യോജിപ്പിക്കുക. വാങ്ങിയ ശേഷം മല്ലിയില തൂവി വിളമ്ബാവുന്നതാണ്.