
മലയാളികളുടെ ദോശയും ഇഡ്ഡലിയും പോലെയാണ് വടക്കേ ഇന്ത്യയില്‍ ചപ്പാത്തി. പറാത്ത എന്നും ഇത് വിളിക്കാം. ഗോതമ്പ് ഉപയോഗച്ച് തയ്യാറാക്കുന്ന ചപ്പാത്തി നാരുകള്‍, കാർബോഹൈഡ്രേറ്റുകള്‍, പ്രോട്ടീൻ, ഇരുമ്ബ്, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങി ധാരാളം പോഷകങ്ങളാല്‍ സംമ്പന്നമാണ്.
അതിനാല്‍ ആരോഗ്യകരമായ ഭക്ഷണശീലത്തിൻ്റെ ഭാഗമായി മലയാളികള്‍ക്കിടയിലും ചപ്പാത്തി സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുന്നു.
അമിതമായി വിശക്കുന്നത് തടയുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ ഏറെ സഹായകരമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഭക്ഷണക്രമത്തില്‍ ഗോതമ്ബ് ഉള്‍പ്പെടുത്തുന്നത് ഉചിതമാണ്. വെജിറ്റബില്‍ സ്റ്റ്യൂ, ചിക്കൻ ബീഫ് വിഭവങ്ങള്‍, മഞ്ചയൂരിയൻ, അച്ചാർ തുടങ്ങി ചപ്പാത്തിക്ക് വ്യത്യസ്ത കോമ്ബിനേഷനുകള്‍ ഉണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചേരുവകള്‍
ഗോതമ്ബ് മാവ്- 1 കപ്പ്
പഞ്ചസാര- ½ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
എണ്ണ- 2 സ്പൂണ്‍
വെള്ളം- ½ കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് ഗോതമ്ബ് പൊടിയിലേയ്ക്ക് അര സ്പൂണ്‍ പഞ്ചസാര ചേർക്കാം.
അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ്, രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ നെയ്യ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
ഒപ്പം അര കപ്പ് വെള്ളം ഒഴിച്ച് മാവ് കുഴച്ചെടുക്കാം. അധികം കട്ടി കൂടാതം മൃദുവായി പരത്തിയെടുത്ത മാവിനു മുകളില്‍ കുറച്ച് എണ്ണ പുരട്ടി അല്‍പ സമയം അടുച്ചു വയ്ക്കാം.
ചപ്പാത്തി ബോർഡിനു മുകളില്‍ കുറച്ച് എണ്ണ പുരട്ടി മാവില്‍ നിന്നും കുറച്ചെടുത്ത് ചെറിയ ഉരുളകളാക്കാം.
അവ കട്ടി കുറച്ച് പരത്തിയെടുക്കാം. ഒരു പാൻ അടുപ്പില്‍ വച്ചു ചൂടാക്കാം.
പരത്തിയെടുത്ത ചപ്പാത്തി പാനിനു മുകളില്‍ വച്ചു ഇരുവശവും ചുട്ടെടുക്കാം. പഞ്ചസാരയും എണ്ണയും ചേർക്കുന്നത് ചപ്പാത്തി കൂടുതില്‍ രുചികരവും സോഫ്റ്റുമാകുന്നതിനു സഹായിക്കും.
ചപ്പാത്തി സോഫ്റ്റായി കിട്ടാൻ ഇതാ മറ്റ് ചില പൊടിക്കൈകള്‍
ചപ്പാത്തി സോഫ്റ്റ് മാത്രമല്ല രുചികരവുമാക്കാൻ ചെറുചൂടോടെ പാല്‍ ഒഴിച്ച് മാവ് കുഴയ്ക്കാം.
ഗോതമ്ബ് പൊടിയിലേയ്ക്ക് തൈര് കൂടി ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴച്ചെടുക്കാം. ഒന്നു മുതല്‍ രണ്ട് മണിക്കൂർ വരെ അത് മാറ്റി വച്ചതിനു ശേഷ ഉപയോഗിക്കാം.
ചപ്പാത്തി മാവ് കുഴയ്ക്കുമ്ബോള്‍ അല്‍പം നെയ്യ് ചേർക്കാം. ഇത് മാവ് കൂടുതല്‍ സോഫ്റ്റാകാൻ ഗുണകരമാണ്.
നെയ്യും തൈരും ഇല്ലെങ്കില്‍ കുറച്ച് വെളിച്ചെണ്ണ ചേർത്ത് ചപ്പാത്തി മാവ് കുഴയ്ക്കാം.
പാൻ ചൂടാകുന്നതിനു മുമ്ബ് ചപ്പാത്തി മാവ് അതില്‍ വയ്ക്കരുത്. പാൻ ചൂടായി അല്‍പം നെയ്യ് പുരട്ടിയതിനു ശേഷം ചപ്പാത്തി ചുട്ടെടുത്തു നോക്കൂ.
മാവ് കുഴയ്ക്കാൻ തണുത്ത വെള്ളത്തിനു പകരം ചൂടാക്കിയ വെള്ളം ഉപയോഗിക്കാം.