ചിക്കൻ ഇഷ്ട്ടമല്ലാത്തവർ കുറവായിരിക്കും അല്ലെ? എങ്കിൽ ഒരു വെറൈറ്റി ചിക്കൻ കൊണ്ടാട്ടം തയ്യാറാക്കിയാലോ?; റെസിപ്പി നോക്കാം

Spread the love

ചിക്കൻ ഇഷ്ടമല്ലാത്ത മലയാളികൾ കുറവായിരിക്കും അല്ലെ? എന്നാൽ ഒരു വെറൈറ്റി ചിക്കൻ കൊണ്ടാട്ടം റെസിപ്പി നോക്കിയാലോ? ചോറിന്റെ കൂടെ മാത്രമല്ല, ചപ്പാത്തിയുടെ കൂടെയും പൊറാട്ടയുടെ കൂടെയും ഒക്കെ ബെസ്റ്റ് ആണിത്. റെസിപ്പി നോക്കാം:-

ആവശ്യമായ ചേരുവകള്‍:

ചിക്കൻ – 1.2 കിലോഗ്രാം (വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കിയത്)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ഞള്‍പ്പൊടി – ¼ ടീസ്പൂണ്‍

മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

കാശ്മീരി മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍

ഗരം മസാല – 1 ടീസ്പൂണ്‍

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 2 ടേബിള്‍സ്പൂണ്‍

ഉപ്പ് – 1½ ടീസ്പൂണ്‍

കോണ്‍ഫ്ലോർ – 2 ടേബിള്‍സ്പൂണ്‍ (ഇല്ലെങ്കില്‍ മൈദ ഉപയോഗിക്കാം)

നാരങ്ങാനീര് – 1½ ടേബിള്‍സ്പൂണ്‍

വെളിച്ചെണ്ണ –

ഉണക്കമുളക് – 5

കറിവേപില –

ചെറിയുള്ളി -30 എണ്ണം

സവാള – 2

തയ്യാറാക്കുന്ന വിധം:

ഒരു പാത്രത്തില്‍ വൃത്തിയാക്കിയ ചിക്കൻ കഷണങ്ങളിലേക്ക് മുകളില്‍ പറഞ്ഞ മസാലപ്പൊടികള്‍, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, കോണ്‍ഫ്ലോർ, നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ ചിക്കൻ കുറഞ്ഞത് അര മണിക്കൂർ മാരിനേറ്റ് ചെയ്യാൻ വെക്കുക. രണ്ടോ മൂന്നോ മണിക്കൂർ വെക്കുകയാണെങ്കില്‍ കൂടുതല്‍ നല്ലതാണ്. കൂടുതല്‍ നേരം വെക്കുന്നുണ്ടെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

ഒരു ചീനച്ചട്ടിയില്‍ ഒരു കപ്പ് വെളിച്ചെണ്ണ ചൂടാക്കുക. എണ്ണ നന്നായി ചൂടായിക്കഴിയുമ്ബോള്‍, തീ കൂട്ടി വെച്ച്‌ മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങള്‍ എണ്ണയിലിട്ട് വറുത്തെടുക്കുക. ചിക്കൻ ഒരുമിച്ച്‌ ഇടാതെ, രണ്ടോ മൂന്നോ തവണയായി വറുത്തെടുക്കുക. ചിക്കൻ എണ്ണയിലിട്ട് ആദ്യത്തെ ഒരു മിനിറ്റ് ഇളക്കരുത്. ശേഷം തീ മീഡിയം-ഹൈ ഫ്ലെയ്മിലേക്ക് മാറ്റി ഏകദേശം പതറാൻഡ് പന്ത്രണ്ട് മുതല്‍ പതിനാല് മിനിറ്റ് വരെ വറുത്തെടുക്കുക. ഇടയ്ക്ക് തിരിച്ചും മറിച്ചുമിട്ട് കൊടുക്കണം.

ചിക്കൻ വറുത്തുകോരിയ ശേഷം, അതേ എണ്ണയില്‍ നിന്ന് നാല് ടേബിള്‍സ്പൂണ്‍ എണ്ണ മറ്റൊരു ചീനച്ചട്ടിയിലേക്ക് ഒഴിച്ച്‌ ചൂടാക്കുക. എണ്ണയിലേക്ക് അഞ്ച് ഉണക്കമുളകും രണ്ട് തണ്ട് കറിവേപ്പിലയും ഇട്ട് വറുത്ത് കോരി മാറ്റിവെക്കുക. അതേ എണ്ണയിലേക്ക് ചെറുതായി അരിഞ്ഞ മുപ്പത് ചെറിയുള്ളി, ഒരു ഇടത്തരം സവാള, രണ്ട് തണ്ട് കറിവേപ്പില, ഒരു ടീസ്പൂണ്‍ ഉപ്പ് എന്നിവ ചേർത്ത് സവാള ഗോള്‍ഡൻ നിറമാകുന്നതുവരെ വഴറ്റുക.

ഇതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നതുവരെ ഒന്നര മിനിറ്റോളം വഴറ്റുക. തീ ഏറ്റവും കുറച്ച ശേഷം, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടേബിള്‍സ്പൂണ്‍ കാശ്മീരി മുളകുപൊടി, ഒരു ടേബിള്‍സ്പൂണ്‍ ഉണക്കമുളക് ചതച്ചത് എന്നിവ ചേർത്ത് ഒരു മിനിറ്റ് ഇളക്കുക. ശേഷം, മൂന്നോ നാലോ ടേബിള്‍സ്പൂണ്‍ ടൊമാറ്റോ കെച്ചപ്പും കാല്‍ കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഈ മിശ്രിതം തിളച്ചുവരുമ്ബോള്‍ വറുത്തുവെച്ച ചിക്കനും ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മസാല ചിക്കനില്‍ നന്നായി പിടിച്ചുകഴിഞ്ഞാല്‍ തീ അണയ്ക്കാം. ഒരു പന്ത് മുതല്‍ പതിനഞ്ച് മിനിറ്റിനു ശേഷം സ്വാദിഷ്ടമായ ചിക്കൻ കൊണ്ടാട്ടം വിളമ്ബാവുന്നതാണ്