
ആദ്യകാലം തൊട്ടേ ഉണ്ടാക്കി വരുന്ന ഒന്നാണ് വേപ്പില കട്ടി അല്ലെങ്കില്‍ വേപ്പില ചമ്മന്തിപൊടി.ഇഡലി, ദോശ, മരച്ചീനി, ചോറ് തുടങ്ങിയ മിക്ക ഭക്ഷണങ്ങളുടെ കൂടെ രുചിയുടെ കാര്യത്തില്‍ നന്നായി ഇണങ്ങുന്ന ഒരു ആഹാരമാണ് വേപ്പില കട്ടി. ശ്രദ്ധയോടെ ഉണ്ടാക്കിയാല്‍ കൂടുതല്‍ സമയം കേട് കൂടാതെ സൂക്ഷിക്കാനും പറ്റും. ഹോസ്റ്റലിലേക്കും യാത്ര പോവുമ്ബോഴും വേപ്പിലകട്ടി വലിയ ഉപകാരമാണ്. ഇത് ഉണ്ടാക്കാനും വളരെ എളുപ്പമാണ്. ഇത് നാവില്‍ പലതരം രുചികള്‍ സമ്മാനിക്കുന്നു. വേപ്പില കട്ടി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആദ്യം ഉരുളിയിലേക്ക് തേങ്ങ ചിരകിയത് ചേർക്കുക. ഇതിലേക്ക് ഇളം ചൂടുവെളളം ചേർത്ത് തേങ്ങ പാല്‍ പിഴിഞ്ഞ് മാറ്റുക. അല്ലെങ്കില്‍ കുറച്ച് അരി പൊടി ചേർക്കാം. ചെറിയ ഉള്ളിയും ഇഞ്ചിയും അതിലേക്ക് ചേർക്കുക. അല്പം വറ്റല്‍ മുളക് ചേർക്കുക. തീ കൂട്ടി വെച്ച് നന്നായി വഴറ്റുക. തീ കുറച്ച് ഇളക്കി കൊടുക്കുക. ഇതിലേക്ക് നാരകത്തിന്റെ ഇല ചേർക്കുക.
നന്നായി വഴറ്റുക. തേങ്ങയുടെ നിറം മാറുന്ന വരെ വഴറ്റുക. കുറച്ച് കുറച്ച് ആയി വാളൻ പുളി ചേർക്കുക. ഇത് ഒരുമിച്ച് ചേർക്കരുത്. ഇത് മിക്സിലേക്ക് മാറ്റുക. ശേഷം നന്നായി പൊടിച്ച് എടുക്കുക. സാവധാനം പൊടിച്ചെടുക്കെണം. കുറച്ച് കുരുമുളകു പൊടി ചേർക്കുക. നന്നായി മിക്സ് ചെയ്യുക. വീണ്ടും പൊടിച്ച് എടുക്കുക. മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. സ്വാദിഷ്ടമായ വേപ്പിലകട്ടി തയ്യാർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group