
വിലക്കയറ്റം സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് നിയന്ത്രണ വിധേയമാക്കി; കര്‍ഷകരെ സഹായിക്കാൻ സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടലുകള്‍ ഫലപ്രദമെന്ന് സഭയില്‍ മന്ത്രി
സ്വന്തം ലേഖിക
തിരുവനന്തപുരം: കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടലുകള്‍ ഇത്തരം പ്രശ്നങ്ങളെ ഫലപ്രദമായി പരിഹരിക്കുവാന്‍ സാധ്യമാകുന്നുണ്ടെന്നു കൃഷിമന്ത്രി പി പ്രസാദ് വ്യക്തമാക്കി.
നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവും കാരണം കടുത്ത പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സംബന്ധിച്ച് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ.യുടെ ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായിട്ടാണ് നിയമസഭയില്‍ മന്ത്രി ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്രസര്‍ക്കാരിന്റെ കയറ്റുമതി ഇറക്കുമതി നയങ്ങള്‍ റബ്ബര്‍, കോഫി, ഏലം, നാളികേരം തുടങ്ങിയവയുടെ വിലയിടിവിന് കാരണമാകുന്നുണ്ട് .
രാസവളങ്ങളുടെ സബ്സിഡി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതും പാമോയിലിന്റെ ഇറക്കുമതി തീരുവ കുറച്ചതും കേരളത്തിലെ കര്‍ഷകരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
2018 മാര്‍ച്ചില്‍ പാമോയിലിന്റെ ഇറക്കുമതി തീരുവ 44 ശതമാനം ഉണ്ടായിരുന്നത് ഫെബ്രുവരി 2022 ല്‍ 5.5 ശതമാനമായി കുറച്ചു. ഈ തീരുമാനം സെപ്റ്റംബര്‍ 2022 വരെയായിരുന്നു കൈക്കൊണ്ടിരുന്നത്. സെപ്റ്റംബറിന് ശേഷമെങ്കിലും നാളികേരത്തിന് നല്ല വില ലഭ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കേരളത്തിലെ നാളികേര കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കികൊണ്ട് 2022 ഒക്ടോബര്‍ മാസം ഈ ഇളവ് 2023 മാര്‍ച്ച് വരെ കേന്ദ്ര സര്‍ക്കാര്‍ നീട്ടുകയുണ്ടായി.
പാമോയിലിന്റെ ഇറക്കുമതി ഒക്ടോബര്‍ 2019 മുതല്‍ സെ്ര്രപംബര്‍ 2020 വരെ 5.35 ലക്ഷം ടണ്‍ ആയിരുന്നത് ഒക്ടോബര്‍ 2021 മുതല്‍ മെയ് 2022 വരെയുള്ള 8 മാസത്തില്‍ മാത്രം 10.8 ലക്ഷം ടണ്‍ ആയി ഉയര്‍ന്നു.
രാസവളത്തിന്റെ സബ്സിഡിക്കായി കേന്ദ്രസര്‍ക്കാര്‍ 202122 ബഡ്ജറ്റില്‍ 140122.32 കോടി രൂപ നീക്കിയിരുത്തിയിരുന്നത് 202223 ബഡ്ജറ്റില്‍ 105222.32 കോടി രൂപയായി കുറച്ചു.
ഇത് കാരണം രാസവളത്തിന്റെ വിലയിലും അമിത വര്‍ദ്ധനവുണ്ടായി.
തീരുവയില്ലാതെയുള്ള സ്വാഭാവിക റബ്ബര്‍ ഇറക്കുമതി അവസാനി പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എല്ലാ തരത്തിലുമുള്ള ഉണക്കരൂപത്തിലുള്ള റബ്ബറിന്റെ ഇറക്കുമതി തീരുവ 70% ലേയ്ക്ക് ഉയര്‍ത്തണമെന്നും റബ്ബറിനെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ റോഡ് പ്രോജക്ടുകളില്‍ റബ്ബര്‍ ഉപയോഗിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കണമെന്നും റബ്ബറിന് താങ്ങുവില ഏര്‍പ്പെടുത്തണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.