മണ്ഡലകാലവും ഇന്ധനവില വര്‍ദ്ധനവും മഴക്കെടുതിയും…! അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്നു; കോട്ടയം ജില്ലയിൽ പച്ചക്കറിക്കും അരിക്കുമുണ്ടായ വില വര്‍ദ്ധനവിന് പിന്നാലെ പലചരക്ക് സാധനങ്ങളുടെ വിലയും കുത്തനെ കൂടുന്നു; താളം തെറ്റി സാധാരണക്കാരൻ്റെ കുടുംബ ബഡ്ജറ്റ്
സ്വന്തം ലേഖിക
കോട്ടയം: അവശ്യസാധനങ്ങളുടെ വില ദിനംപ്രതി കുതിച്ചുയര്‍ന്നതോടെ കുടുംബ ബഡ്ജറ്റ് താളം തെറ്റുന്നു.
പച്ചക്കറിക്കും അരിക്കുമുണ്ടായ വില വര്‍ദ്ധനവിന് പിന്നാലെയാണ് പലചരക്ക് സാധനങ്ങളുടെ വിലയും കുത്തനെ കൂടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ഡലകാലം അടുത്തതും ഇന്ധനവില വര്‍ദ്ധനവും മഴക്കെടുതിയുമാണ് വിലക്കയറ്റത്തിന് കാരണമെന്നും വരും ദിവസങ്ങളില്‍ വില ഇനിയും കൂടിയേക്കുമെന്നുമാണ് വ്യാപാരികള്‍ പറയുന്നത്.
രണ്ടാഴ്ചക്കിടെ പത്ത് മുതല്‍ ഇരുപത് ശതമാനം വരെയാണ് പല നിതേൃാപയോഗ സാധനങ്ങള്‍ക്കും വില വര്‍ദ്ധിച്ചത്. മുളക്, പയര്‍, പരിപ്പ്, ശര്‍ക്കര, മുതിര എന്നിവയ്‌ക്കെല്ലാം വില കൂടിയിട്ടുണ്ട്. ഇതോടെ സ്ഥിര ജോലിയില്ലാത്ത സാധാരണക്കാരാണ് ഏറെ ബുദ്ധിമുട്ടിലായത്.
മൊത്തക്കച്ചവടക്കാരില്‍ നിന്ന് കൂടിയ നിരക്കില്‍ സാധനം വാങ്ങി വില്‍ക്കാനാവാത്ത അവസ്ഥയിലാണ് ചെറുകിട ഉള്‍നാടന്‍ ഗ്രാമങ്ങളിലെ കച്ചവടക്കാര്‍. വാണിജ്യ സിലിണ്ടറിന് വില വര്‍ദ്ധിച്ചതോടെ ഹോട്ടലുകളില്‍ ഭക്ഷണത്തിനുള്ള വിലയും വര്‍ദ്ധിച്ചിട്ടുണ്ട്.
ജില്ലയിലെ മൊത്ത വില്‍പ്പന കേന്ദ്രങ്ങളില്‍ കിലോയ്ക്ക് 150-170 രൂപയുണ്ടായിരുന്ന മുളകിന് കിലോ 300-320 രൂപയാണിപ്പോള്‍. 78-80 രൂപയായിരുന്ന വന്‍പയറിനിപ്പോള്‍ 100 രൂപ മുതലാണ് വില തുടങ്ങുന്നത്. ചില്ലറ വില്‍പ്പന 110 മുകളിലെത്തും.
മഞ്ഞള്‍ കിലോ 70-80 രൂപയാണ്. 110 രൂപയായിരുന്ന പരിപ്പ് 140 ആയി ഉയര്‍ന്നു. ചെറുപയര്‍ 85 മുതല്‍ 100 വരെയെത്തി. ചില്ലറ വില്‍പ്പനയില്‍ 110 ന് മുകളിലാണ്. നേരത്ത 80 രൂപയുണ്ടായിരുന്ന കടുക് ഇപ്പോള്‍ 120 നാണ് വില്‍പ്പന. ഗ്രാമിന് 25 രൂപയുണ്ടായിരുന്ന ജീരകത്തിന് 35 ആയി ഉയര്‍ന്നു.
ഇതിനൊപ്പം പച്ചക്കറി വിലയിലും വര്‍ദ്ധനവുണ്ട്. മുരിങ്ങക്കായയ്ക്ക് മുൻപ് 30 -40 ഉണ്ടായിരുന്നത് 80 ലേക്കെത്തി. മുപ്പത് രൂപയായിരുന്ന കാരറ്റിന് 80 രൂപയാണിപ്പോള്‍.