
ചപ്പാത്തി കഴിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു ; രണ്ടര വയസുള്ള കുട്ടി ഗുരുതരാവസ്ഥയിൽ
കാക്കനാട് : ചപ്പാത്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ രണ്ടര വയസുള്ള കുട്ടി ഗുരുതരാവസ്ഥയിൽ. കാക്കനാട് ഇടച്ചിറയിലുള്ള കടയിൽ നിന്ന് ചപ്പാത്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്.
ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷ്യ വിഷബാധയുണ്ടാവാനിടയായ ഇടച്ചിറയിലെ ഹോട്ടൽ റാഹത്ത് പത്തിരിക്കട അടച്ചുപൂട്ടി. തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗമാണ് ഹോട്ടൽ പൂട്ടാൻ നിർദ്ദേശം നൽകിയത്.
ഹോട്ടലിന് നഗരസഭയുടെ ലൈസൻസും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ലൈസൻസ് ഇല്ലായിരുന്നു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0