
പാലക്കാട് : ഷൊർണൂരിലെ വിവാഹ സത്കാര ചടങ്ങിനിടെയുണ്ടായ ഭക്ഷ്യ വിഷ ബാധയ്ക്ക് കാരണക്കാരൻ വെല്‍കം ഡ്രിങ്കിലെ ഐസാണെന്ന് നിഗമനം.
സംഭവത്തിന്റെ അടിസ്ഥാനത്തില്‍ കാറ്ററിംഗ് സ്ഥാപനത്തിൻ്റെ ലൈസൻസ് 2 മാസത്തേക്ക് റദ്ദാക്കി. പാചകക്കാർക്ക് ആരോഗ്യ കാർഡില്ലെന്നും കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പാണ് നടപടിയെടുത്തത്. ചടങ്ങ് നടത്തിയ ഓഡിറ്റോറിയത്തിലെ വെള്ളം പരിശോധനയ്ക്ക് അയക്കുമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. വധുവും വരനും ഉള്‍പ്പെടെ150 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.