തിരുവനന്തപുരം : മെഡിക്കല്‍ കോളേജ് വിദ്യാർഥികള്‍ക്ക് ഭക്ഷ്യവിഷബാധ. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ 83 വിദ്യാർഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. രണ്ടുദിവസം മുമ്ബ് ഹോസ്റ്റല്‍ മെസ്സില്‍ നല്‍കിയ ബട്ടർ ചിക്കനും ഫ്രൈഡ് റൈസും ലൈം ജ്യൂസും കഴിച്ചശേഷമാണ് കൂടുതല്‍ കുട്ടികള്‍ പ്രശ്നം തുടങ്ങിയത്. രണ്ടുവർഷമായി ഒരേ കരാറുകാർക്കുതന്നെയാണ് മെസ്സ് നടത്തിപ്പിൻറെ ചുമതല.
ഇതുവരെ ആരെയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടില്ല. ചില കുട്ടികള്‍ അവധിയെടുത്തെങ്കിലും പരീക്ഷയുള്ള കുട്ടികള്‍ ബുദ്ധിമുട്ടുകയാണ്. ഹോസ്റ്റല്‍ മെസ്സില്‍ ഭക്ഷ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group