video
play-sharp-fill
ഷവർമ കഴിച്ച് ഒരു കുടുംബത്തിലെ 5 പേർക്ക് ഭക്ഷ്യവിഷബാധ: ഹോട്ടല്‍ പൂട്ടിച്ച് നഗരസഭാ അധികൃതര്‍

ഷവർമ കഴിച്ച് ഒരു കുടുംബത്തിലെ 5 പേർക്ക് ഭക്ഷ്യവിഷബാധ: ഹോട്ടല്‍ പൂട്ടിച്ച് നഗരസഭാ അധികൃതര്‍

കണ്ണൂര്‍: ഹോട്ടലിൽ നിന്നും വാങ്ങിയ ഷവര്‍മ കഴിച്ച്‌ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. മാടക്കാല്‍ സ്വദേശിയായ പി.സുകുമാരനും കുടുംബത്തിനുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇതേ തുടര്‍ന്ന് പയ്യന്നൂരിലെ ഹോട്ടല്‍ നഗരസഭാ അധികൃതര്‍ പൂട്ടിച്ചു.

പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപെത്ത ഡ്രീം ഡെസേര്‍ട്ടില്‍ നിന്നും കഴിഞ്ഞ ദിവസം വൈകിട്ട് രണ്ട് പ്ലെയിറ്റ് ഷവര്‍മയും അഞ്ച് കുബ്ബൂസും വാങ്ങി വീട്ടിലെത്തുകയും അത് കഴിച്ച വീട്ടിലെ അഞ്ച് പേര്‍ക്കും തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുടുംബാംഗങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഡോക്ടര്‍മാര്‍ ഭക്ഷ്യ വിഷബാധയാണ് കാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞതായി സുകുമാരന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതേ തുടര്‍ന്ന് പയ്യന്നൂരിലെ ഹോട്ടല്‍ പൂട്ടിച്ച നഗരസഭാ അധികൃതര്‍ 10000 രൂപ പിഴയീടാക്കുകയും ചെയ്തു. ഭക്ഷണശാലയുടെ ലൈസന്‍സ് നിര്‍ത്തലാക്കുന്നതിനുള്ള നടപടിഅടിയന്തിരമായി സ്വീകരിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group