video
play-sharp-fill

വിവാഹ വിരുന്നില്‍ വരനും വധുവും ഉൾപ്പടെ 150 പേർക്ക് ഭക്ഷ്യവിഷബാധ

വിവാഹ വിരുന്നില്‍ വരനും വധുവും ഉൾപ്പടെ 150 പേർക്ക് ഭക്ഷ്യവിഷബാധ

Spread the love

 

ഷൊർണൂർ: വിവാഹച്ചടങ്ങിൽ ഭക്ഷണം കഴിച്ച വധുവിനും വരനും ഉൾപ്പടെ 150-ഓളം പേർക്ക് ഭക്ഷ്യവിഷബാധ. ഷൊർണൂരിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന വിവാഹത്തിന്റെ റിസപ്ഷനിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ചടങ്ങിൽ പങ്കെടുത്ത 150 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

 

വിവാഹത്തിന്റെറെ റിസപ്ഷനിൽ പങ്കെടുത്ത കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശ്ശൂർ, ഷൊർണൂർ എന്നിവിടങ്ങളിലുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വെൽക്കം ഡ്രിങ്കിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. പനി, ഛർദി അടക്കമുള്ള അസുഖങ്ങളാണ് അനുഭവപ്പെട്ടത്. വിവാഹ ചടങ്ങിൽ ഭക്ഷണം വിതരണം ചെയ്ത വാടാനംകുർശ്ശിയിലെ കാറ്ററിങ്ങ് സ്ഥാപനത്തിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി.