video
play-sharp-fill
അനാഥാലയത്തിലെ ഭക്ഷണം കഴിച്ച് പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചു ; ഭക്ഷ്യവിഷബാധയെന്ന് സംശയം

അനാഥാലയത്തിലെ ഭക്ഷണം കഴിച്ച് പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചു ; ഭക്ഷ്യവിഷബാധയെന്ന് സംശയം

ഉത്തർപ്രദേശ്: മഥുരയിലെ അനാഥാലയത്തിൽ പിഞ്ചുകുഞ്ഞുങ്ങൾക്ക് ഭക്ഷ്യവിഷബാധ. ഭക്ഷണം കഴിച്ച രണ്ട് കുട്ടികൾ മരിക്കുകയും പത്ത് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

12 കുട്ടികൾക്കാണ് അസുഖം ബാധിച്ചത്. ഇതിൽ ആറ് കുട്ടികളെ ഇവിടെ നിന്ന് ആഗ്രയിലേക്ക് മാറ്റാൻ നിർദേശിച്ചു. ഇവരുടെ നില അതീവ ഗുരുതരമാണ്. മറ്റുള്ളവർ സുഖം പ്രാപിച്ചുവരികയാണ്. മരിച്ച കുട്ടികൾ ആറുമാസം മുതൽ രണ്ട് വയസ്സ് വരെ പ്രായമുള്ളവരാണ്.

പ്രാഥമിക പരിശോധനയില്‍ കുട്ടികളുടെ മരണത്തിന് കാരണം ഭക്ഷ്യവിഷബാധയാണ്. വളരെ ചെറിയ കുട്ടികളാണ്, അതിനാല്‍ത്തന്നെ ശരിയായ പരിചരണം നല്‍കേണ്ടതായിരുന്നു. അധികാരികള്‍ ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്തേണ്ടതായിരുന്നു. ഉദ്യോഗസ്ഥരുടെ അശ്രദ്ധയും ഇതിന് കാരണമാണെന്ന് കുട്ടികളെ ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group