പനിയും ഛർദ്ദിയും വയറിളക്കവുമായി സ്കൂളിലെ 17 വിദ്യാർത്ഥികൾ ആശുപത്രിയിൽ; ഭക്ഷ്യ വിഷബാധയേറ്റതായി സംശയം; സ്കൂളിൽ നിന്ന് 600 ഓളം കുട്ടികൾ ഭക്ഷണം കഴിച്ചിരുന്നുവെന്ന് പിടിഎ പ്രസിഡന്റ്; ഭക്ഷ്യ സുരക്ഷ വിഭാഗം സ്കൂളിൽ പരിശോധന നടത്തി
കൽപ്പറ്റ: യുപി സ്കൂളിലെ 17 വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം.
പനി, ഛർദ്ദി, വയറിളക്കം എന്നിവയെ തുടർന്നാണ് എൽപി സ്കൂൾ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയനാട് മുട്ടിൽ ഡബ്ല്യുഒ യുപി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
സ്കൂളിൽ നിന്ന് 600 ഓളം കുട്ടികൾ ഭക്ഷണം കഴിച്ചിരുന്നുവെന്ന് പിടിഎ പ്രസിഡൻറ് പറഞ്ഞു. സംഭവത്തെ തുടർന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം സ്കൂളിൽ പരിശോധന നടത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാമ്പിളുകൾ ശേഖരിച്ചു. ഭക്ഷ്യ വിഷബാധയേറ്റ കുട്ടികളെ കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Third Eye News Live
0