video
play-sharp-fill

കാലിത്തീറ്റയില്‍ നിന്നും ഭക്ഷ്യവിഷബാധ ; കോട്ടയത്ത് അവശനിലയിലായിരുന്ന പശു ചത്തു

കാലിത്തീറ്റയില്‍ നിന്നും ഭക്ഷ്യവിഷബാധ ; കോട്ടയത്ത് അവശനിലയിലായിരുന്ന പശു ചത്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കടുത്തുരുത്തി മുളക്കുളത്ത് ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. അപ്പാന്‍ചിറ വട്ടകേരിയില്‍ ജോബി ജോസഫിന്റെ അഞ്ചു വയസ് പ്രായമായ പശുവാണ് ചത്തത്.

കാലിതീറ്റയില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ് ജില്ലയില്‍ വിവിധയിടങ്ങളില്‍ പശുക്കള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം പാമ്പാടിയിൽ മുപ്പതിലേറെ പശുക്കള്‍ക്ക് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുണ്ടായി. കെ.എസ് കാലിത്തീറ്റ നല്‍കിയ പശുക്കള്‍ക്കാണ് രോഗ ലക്ഷണം. പാമ്പാടി ഈസ്റ്റ് ക്ഷീര സഹകരണ സംഘത്തില്‍ നിന്നാണ് കാലിത്തീറ്റ വിതരണം ചെയ്തത്.

ജനുവരി 28 ന് കാലിത്തീറ്റ കഴിച്ച കന്നുകാലികള്‍ അവശനിലയിലാവുകയായിരുന്നു. പാല്‍ ഉല്‍പ്പാദനവും കുത്തനെ കുറഞ്ഞു. ബാക്കിയുള്ള സ്റ്റോക്ക് തിരിച്ചെടുക്കാമെന്ന് കമ്പനി കര്‍ഷകരെ അറിയിച്ചു. നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു