ഭക്ഷ്യ വിഷബാധ; എൽ. പി. സ്കൂളിലെ 20 വിദ്യാർഥികൾ ആശുപത്രിയിൽ
സ്വന്തംലേഖകൻ
കോഴിക്കോട് :കോഴിക്കോട് പയ്യോളി കീപ്പയൂർ മാപ്പിള എൽ.പി. സ്‌കൂളിലെ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. ഇരുപതോളം കുട്ടികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഉച്ചഭക്ഷണത്തിന് ശേഷമാണ് കുട്ടികൾ അവശരായത്.13 കുട്ടികളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ ഛർദ്ദിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതോടെ ഇവരെ ആശുപത്രികളിൽ എത്തിക്കുകയായിരുന്നു.
Third Eye News Live
0