video
play-sharp-fill
ഈ ഭക്ഷണപ്പൊതി വാങ്ങുന്നവർ അർഹതപ്പെട്ടവരോ..? നഗരത്തിൽ വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതി എത്തുന്നത് തട്ടിപ്പുകാരുടെ കയ്യിൽ; തിരുനക്കരയിൽ കൊലക്കേസ് പ്രതികളടക്കമുള്ള കൊടും ക്രിമിനലുകൾ തമ്പടിക്കുന്നു; ക്ഷേത്ര പരിസരത്ത് പോലും സ്ത്രീകൾക്കും കുട്ടികൾക്കും വഴി നടക്കാനാകാത്ത സ്ഥിതി

ഈ ഭക്ഷണപ്പൊതി വാങ്ങുന്നവർ അർഹതപ്പെട്ടവരോ..? നഗരത്തിൽ വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതി എത്തുന്നത് തട്ടിപ്പുകാരുടെ കയ്യിൽ; തിരുനക്കരയിൽ കൊലക്കേസ് പ്രതികളടക്കമുള്ള കൊടും ക്രിമിനലുകൾ തമ്പടിക്കുന്നു; ക്ഷേത്ര പരിസരത്ത് പോലും സ്ത്രീകൾക്കും കുട്ടികൾക്കും വഴി നടക്കാനാകാത്ത സ്ഥിതി

സ്വന്തം ലേഖകൻ

കോട്ടയം: നഗരത്തിൽ വിവിധ സന്നദ്ധ സംഘടനകൾ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷണപ്പൊതി കൈപ്പറ്റുന്നത് കൊടും ക്രിമിനലുകളടക്കമുള്ള തട്ടിപ്പുകാർ.

തിരുനക്കര മൈതാനത്തും, ക്ഷേത്രമൈതാനത്തും അടക്കം അലഞ്ഞു തിരിയുന്ന പോക്കറ്റടിക്കാരും, തട്ടിപ്പുകാരും ഭക്ഷണം കൈപ്പറ്റുന്നതായാണ് റിപ്പോർട്ട്. ഇത്തരത്തിൽ  2 നേരവും ഭക്ഷണം  ലഭിക്കുന്നതിനാൽ തന്നെ ജോലിക്ക് പോയി പണമുണ്ടാക്കി വിശപ്പ് മാറ്റേണ്ട സാഹചര്യവുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അർഹരായ പാവപ്പെട്ടവർക്കു ലഭിക്കേണ്ട ഭക്ഷണമാണ് ഈ പിടിച്ചുപറിക്കാരും, ക്രിമിനലുകളും തട്ടിയെടുക്കുന്നത്. ഒന്നും രണ്ടും പൊതി ചോറ് കൈപ്പറ്റിയ ശേഷം  ഇത് മറിച്ച് വിറ്റ് മദ്യപിക്കുന്ന സാമൂഹ്യ വിരുദ്ധരും ഈ സംഘത്തിലുണ്ട്.

നഗരത്തിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് പന്ത്രണ്ടു മുതൽ രണ്ടു മണി വരെയാണ് വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം ചെയ്യുന്നത്. പ്രതിദിനം ഇരുനൂറിലേറെ പൊതിച്ചോറാണ് ഇത്തരത്തിൽ നഗരത്തിൽ നൽകുന്നത്. തിരുനക്കര മൈതാനത്ത് തമ്പടിക്കുന്നതിൽ ഏറെയും, സാമൂഹ്യ വിരുദ്ധരും, പോക്കറ്റടിക്കാരും അനാശാസ്യ പ്രവർത്തകരുമാണ്. ഇത്തരത്തിൽ ഇവിടെ തമ്പടിക്കുന്നവരിൽ കൊലപാതകവും, മോഷണവും അടക്കമുള്ള കേസുകളിലെ പ്രതികളുമുണ്ട്.


മുൻപ് ഇതേ തിരുനക്കര മൈതാനത്ത് വച്ച് ഹോട്ടൽ ജീവനക്കാരനായ യുവാവിനെ മറ്റൊരാൾ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇത്തരം നിരവധി സംഘങ്ങൾ   തിരുനക്കരയിൽ തമ്പടിക്കുന്നുണ്ടെന്നാണ് തേർഡ് ഐ ന്യൂസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ഇത്തരക്കാർ ഭക്ഷണം കഴിക്കുന്നതും ഇതേ പൊതിച്ചോർ ഉപയോഗിച്ചാണ്. തിരുനക്കര മൈതാനത്തെ സ്‌റ്റേജിന്റെ ഷട്ടർ തകർത്ത് ഇതിനുള്ളിൽ ഇരുന്നാണ് മദ്യപിക്കുന്നത്. മൈതാനത്തിനു പിന്നിലെ ബാത്ത് റൂമിൽ കയറിയിരുന്ന് മദ്യപിക്കുന്ന സംഘങ്ങളും ഇവിടെ സജീവമാണ്. ഇത്തരക്കാർക്കാണ് ഇപ്പോൾ വിവിധ സന്നദ്ധ സംഘടനകൾ ഭക്ഷണം നൽകുന്നത്.