ചങ്ങനാശ്ശേരിയിൽ മിന്നൽ പരിശോധന;നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പത്തോളം ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു.

Spread the love

സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ പത്തോളം ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു.

എ.സി റോഡിലെയും, എം. സി റോഡരികിലെയും ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.

അൽഫാം, ചോറ്,കോഴി, പോത്ത്‌ ഇറച്ചികൾ,പൊറോട്ട, ചപ്പാത്തി, ഇടിയപ്പം,മീൻകറി തുടങ്ങിയ പഴകിയ ഭക്ഷണങ്ങളാണ് ഹോട്ടലുകളിൽ നിന്ന് ആരോഗ്യ വിഭാഗം പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട്ടലുകൾക്കെതിരെ ഫൈൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നോട്ടീസും നൽകി.

ഹെൽത്ത് സൂപ്പർ വൈസർ സോൺ സുന്ദറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

വരും ദിവസങ്ങളിലും ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.