സ്കൂളില്‍ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദനയും ഛർദ്ദിയും; ഭക്ഷ്യവിഷബാധയേറ്റ് 90 വിദ്യാർഥികൾ ആശുപത്രിയില്‍

Spread the love

ജയ്പൂർ : സ്കൂളില്‍ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട 90 വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാജസ്ഥാനിലെ ദൗസ ജില്ലയിലെ സർക്കാർ സ്കൂളില്‍ നടന്ന സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.

സ്കൂളില്‍ ഉച്ചഭക്ഷണമായി നല്‍കിയ ചപ്പാത്തിയും കറിയും കഴിച്ച 156 വിദ്യാർഥികളില്‍ 90 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഉച്ചഭക്ഷണത്തിന് തൊട്ടുപിന്നാലെ നിരവധി വിദ്യാർഥികള്‍ക്ക് വയറുവേദനയും തലകറക്കവും ഛർദ്ദിയും അനുഭവപ്പെട്ടു. ഉടൻ തന്നെ മെഡിക്കല്‍ സംഘം സ്കൂളിലെത്തി ചികിത്സ നല്‍കി.

തുടർന്ന് വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എല്ലാവരും അപകടനില തരണം ചെയ്തെന്നും പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നും അധികൃതർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group