play-sharp-fill
ഭക്ഷണം ചൂടാക്കി നൽകണമെന്നാവശ്യപ്പെട്ട യുവാവിന് ഹോട്ടൽ ജീവനക്കാരുടെ ക്രൂര മർദ്ദനം

ഭക്ഷണം ചൂടാക്കി നൽകണമെന്നാവശ്യപ്പെട്ട യുവാവിന് ഹോട്ടൽ ജീവനക്കാരുടെ ക്രൂര മർദ്ദനം

സ്വന്തം ലേഖകൻ

പത്തനംതിട്ട : റാന്നി ബ്ലോക്ക് പടിക്കലിൽ ഭക്ഷണം ചൂടാക്കി നൽകണമെന്ന് പറഞ്ഞ യുവാവിന് നേരെ ആക്രമണം. നഗരത്തിലെ ആതിര റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയ മുൻ സൈനികനായ യുവാവിനെ ഹോട്ടൽ ജീവനക്കാർ ക്രൂരമായി മർദിക്കുകയായിരുന്നു . ഭക്ഷണം ചൂടാക്കി നൽകണം എന്ന് പറഞ്ഞതാണ് പ്രശ്‌നത്തിനുള്ള കാരണം . ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.