
കോട്ടയം: മലയാളികള്‍ എന്നും കൈകൊണ്ട് ആഹാരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. എങ്ങനെയെല്ലാം കഴിച്ചാലും കൈകൊണ്ട് കുഴച്ച് വാരി കഴിക്കുന്നതിൻ്റെ തൃപ്തി മറ്റൊന്നിനും കിട്ടില്ല.
എന്നാല്‍ ഇന്ന് ഭക്ഷണരീതികളില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
രുചിയിലും തയ്യാറാക്കുന്ന വിധത്തിലും കഴിക്കുന്ന രീതിയിലും എല്ലാം. അന്യനാടുകളിലെ ഭക്ഷണങ്ങളോടാണ് പലർക്കും താല്പര്യം കൂടുതല്‍. അതാവട്ടെ ഫോർക്കോ സ്പൂണോ ഉപയോഗിച്ച് കഴിക്കേണ്ടതും. മാറ്റങ്ങള്‍ നല്ലതാണെങ്കിലും നമ്മുടെ ആരോഗ്യമാണ് ഏറ്റവും പ്രധാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതുകൊണ്ട് തന്നെ കൈകൊണ്ട് വാരികഴിക്കുന്നതിനെ ഒരിക്കലും നിസാരമായി കാണരുത്. നമ്മള്‍ ചിന്തിക്കുന്നതിലും അപ്പുറം ആരോഗ്യ ഗുണങ്ങളാണ് ഇവയ്ക്കുള്ളത്.
കൈകൊണ്ട് ഭക്ഷണം കഴിക്കുക എന്ന ലളിതമായ ശീലം ശാസ്ത്രം പിന്തുണയ്ക്കുന്ന പല ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു.
ഭക്ഷണം വായില്‍വച്ച് ചവയ്ക്കുമ്ബോള്‍ അതിലെ ദഹന എന്‍സൈമുകള്‍ മികച്ച രീതിയില്‍ ചവയ്ക്കാനും ഉത്തേജിപ്പിക്കാനും സഹായിക്കുന്നതിലൂടെ ദഹനം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും കുടല്‍ മൈക്രോബയോമിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഈ ഗുണങ്ങളൊക്കെ എങ്ങനെയാണ് കൈകൊണ്ട് ഭക്ഷണം കഴിക്കുമ്ബോള്‍ ലഭിക്കുന്നതെന്ന് നോക്കാം.
കൈകള്‍ കൊണ്ട് ഭക്ഷണം വാരി കഴിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്നാണ് മനസോടെ ഭക്ഷണം അറിഞ്ഞ് കഴിക്കാന്‍ സാധിക്കും എന്നതാണ്.
കൈകള്‍ ഉപയോഗിച്ച് ഭക്ഷണം കഴിക്കുമ്ബോള്‍ നമ്മള്‍ മനപ്പൂര്‍വ്വം ഭക്ഷണം കഴിക്കുന്നതായി തോന്നുകയും ഭക്ഷണത്തിന്റെ വാസനയും കാഴ്ചയും അനുഭവപ്പെടുകയും ഇന്ദ്രിയ ഇടപെടല്‍ ഉണ്ടാവുകയും ചെയ്യുന്നു.
സാവധാനത്തിലും ശ്രദ്ധയോടെയും കഴിക്കുന്നത് ദഹനത്തെ സഹായിക്കുന്നു. നന്നായി കഴിക്കുന്നത് ഉമിനീര്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നു.
കാര്‍ബോഹൈഡ്രേറ്റുകളെ വിഘടിപ്പിക്കാന്‍ സഹായിക്കുന്ന ഉമിനീരിലെ എന്‍സൈമുകള്‍ ആമാശയത്തിലെ ആസിഡുകള്‍ക്കൊപ്പം പോഷകങ്ങളെ ആഗിരണം ചെയ്യാനായി കുടലിനെ തയ്യാറാക്കുന്നു.
ഇന്ദ്രിയങ്ങള്‍ അറിഞ്ഞ് ഭക്ഷണം കഴിക്കുന്നത് ദഹന എന്‍സൈമുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഗ്യാസ് ഉണ്ടായി വയറ് വീര്‍ക്കുന്നത് തടയുകയും ചെയ്യും.
അതുകൊണ്ടാണ് കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ സഹായിക്കുമെന്ന് പറയുന്നത്.