
രാവിലെ നേരം തെറ്റി എഴുന്നേല്‍ക്കുക.. അതുകൊണ്ട് തന്നെ രാവിലത്തെ ഭക്ഷണം കഴിച്ചാലായി അല്ലെങ്കില്‍ ഒഴിവാക്കലായി. അതുമല്ലെങ്കില്‍ രാവിലെ എന്തെങ്കിലും കഴിച്ചെന്ന് വരുത്തും. എന്നിട്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാതെ അത് രാവിലത്തേക്ക് മാറ്റും. പിന്നെ രാത്രിയില്‍ എന്തേലും കഴിച്ചൊരു ഉറക്കവും പാസാക്കും. ഇത്തരത്തിലുള്ള ഭക്ഷണരീതി കൊണ്ട് നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ തന്നെയാണ് ഇല്ലാതാക്കുന്നത്. നിങ്ങളുടെ ആരോഗ്യത്തെയാണ് അപകടത്തിലാക്കുന്നത്.
ഭക്ഷണം ദഹിപ്പിക്കുക എന്നത് സമയം വേണ്ട കാര്യമാണ്. അതിനാല്‍ ഒരുനേരം ഭക്ഷണം കഴിച്ചാല്‍ കൃത്യമായ ഇടവേള വേണമെന്നത് നിങ്ങള്‍ മറന്നുപോകരുത്. ആമാശത്തിന് സമ്മര്‍ദമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യരുതെന്ന് സാരം. ഉച്ചഭക്ഷണം കഴിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അത്താഴം കഴിച്ചാല്‍ അത് ദഹനക്കേട്, ഓക്കാനം, വയറിളക്കം എന്നിവയിലേക്ക് നയിക്കും.. സൂക്ഷിച്ചോ!
ഏകദേശം നാലു മണിക്കൂര്‍ മുതല്‍ ആറു മണിക്കൂര്‍ വരെ ഇടവേള വേണം, ഉച്ച ഭക്ഷണവും അത്താഴവും തമ്മില്‍. ഇത് പാലിക്കാതെയുള്ള ഭക്ഷണശീലമാണെങ്കില്‍ അത്താഴം കഴിക്കുന്നതിലൂടെയുള്ള പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കില്ല. കലോറി കൂടും. ഉച്ചഭക്ഷണം വൈകിയാല്‍ പഞ്ചസാര കുറയും. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അത്താഴം കഴിച്ചാല് ദഹനപ്രക്രിയ മന്ദഗതിയിലാകും. അതായത് അതിന് തടസം നേരിടും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറ് മുതല്‍ എട്ടു മണിക്കൂറില്‍ ഭക്ഷണം കഴിക്കണം. ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരെ ആറ് മണിവരെ അല്ലെങ്കില്‍ രാവിലെ 11 മുതല്‍ വൈകിട്ട് ഏഴ് മണിവരെ. സൂര്യാസ്തമയത്തിന് ശേഷം ഭക്ഷണം കഴിക്കരുതത്രേ. ഇത് ശരീരത്തിന് വിശ്രമവും ദഹനം നന്നാക്കാനും സഹായകമാകും.