ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കുന്നതിനിടെ യുവതിയെ പീഡിപ്പിച്ചു; പീഡനവിവരം യുവതിയുടെ ഭർത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി 90 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു; ഡെലിവറിബോയിയായ പീഡനവീരൻ അറസ്റ്റിൽ

Spread the love

തൃശൂര്‍: ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കുന്നതിനിടെ യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി 90 ലക്ഷം തട്ടുകയും ചെയ്ത യുവാവ് പിടിയില്‍. കണ്ണൂര്‍ കീഴൂര്‍ സ്വദേശി നിയാസ് (28) ആണ് ഇരിങ്ങാലക്കുട പൊലീസിന്റെ പിടിയിലായത്. നഗരത്തിലെ ഐസ്‌ക്രീം പാര്‍ലര്‍ ജീവനക്കാരനാണ് പ്രതി.

video
play-sharp-fill

ഇവിടെ നിന്നും യുവതി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീം വീട്ടിലെത്തിച്ച് നല്‍കുന്നതിനിടെയായിരുന്നു പീഡനം. പിന്നീട് ഭര്‍ത്താവിനെയും മകനെയും പീഡനവിവരം അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്തു. സ്വര്‍ണവും സ്ഥലവും പണയം വെച്ചാണ് യുവതി പണം നല്‍കിയത്.

വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിയാസിനെതിരെ സമാന കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. തെളിവെടുപ്പ് നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group