ഭക്ഷണത്തിൽ ഉറക്കഗുളിക നൽകി യുവാവിനെ കൊലപ്പെടുത്തി

Spread the love

ബംഗളൂരിൽ ഭക്ഷണത്തിൽ ഉറക്കഗുളിക നൽകി,യുവാവിന്റെ കഴുത്തറുത്തു കൊന്നു.37 കാരനായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ മരണത്തിൽ പ്രതികളായ ഭാര്യയെയും  ഭാര്യമാതാവിനെയും ബംഗളൂരു പോലീസ് പിടികൂടി. ലോക്നാഥ് സിംഗിന്റെ ഭാര്യ യശസ്വിനി (17) ഭാര്യമാതാവ് ഹേമഭായി (37 ) എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. നിയമവിരുദ്ധ ബിസിനസ് ഇടപാടുകളും വിവേഹതര ബന്ധങ്ങളും ആരോപിച്ചാണ് ലോക്നാദിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറഞ്ഞത്.പ്രദേശവാസികൾ ബോർഡ് കണ്ട ഉടനെ പോലീസിനെ അറിയിക്കുകയായിരുന്നു.

ശനിയാഴ്‌ച കർണാടകയിലെ ചിക്കബനവാരയിലെ വിജനമായ പ്രദേശത്ത് കാണപ്പെട്ട കാറിൽ നിന്നാണ് ലോക്നാഥ് സിങ്ങിന്റെ മൃതദേഹം ലഭിച്ചത്.

ഭക്ഷണത്തിൽ ഉറക്കഗുളികകൾ ചേർത്ത് ലോക്നാഥിനെ പ്രതികൾ മയക്കികിടത്തി. പിന്നീട് ആളൊഴിഞ്ഞ സ്‌ഥലത്തേക്ക് കൊണ്ടുപോയി കത്തി ഉപയോഗിച്ച് കഴുത്ത് അറുക്കുകയായിരുന്നു. ലോക്നാഥിനുണ്ടായിരുന്ന വിവാഹേതര ബന്ധങ്ങൾ ഭാര്യയും ഭാര്യാമാതാവും കണ്ടെത്തിയിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹേതര ബന്ധത്തെ ചൊല്ലി ദമ്പതികൾ നിരന്തരം വഴക്കിടുകയും വിവാഹമോചനം നേടാൻ ലോക‌നാഥ് ആലോചിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളാകുകയായിരുന്നു.ഇതിനിടെ ലോക്നാഥ് ഭാര്യയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത‌തോടെ സ്‌ഥിതി കൂടുതൽ വഷളായി. ഇതോടെയാണ് ഭാര്യയും അമ്മയും ലോക്നാഥിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്.