
കഴിക്കുന്ന ആഹാരമാണ് നമ്മുടെ ആരോഗ്യത്തെ നിർണയിക്കുന്നത്; അതുകൊണ്ട് ഈ ഭക്ഷ സാധനങ്ങള്‍ ഒരിക്കലും വെറും വയറ്റില്‍ കഴിക്കരുത്; പണികിട്ടും
കോട്ടയം: കഴിക്കുന്ന ആഹാരമാണ് നമ്മുടെ ആരോഗ്യത്തെ നിർണയിക്കുന്നത്. ആരോഗ്യകരമായ ജീവിതം നിലനിർത്തുന്നതിന് ശരിയായ പോഷകാഹാരത്തിന് ഏറെ പ്രാധാന്യമുണ്ട്.
നമ്മുടെ ശരീരത്തിന് ശരിയായ പോഷണം ലഭിക്കുന്നത് ആരോഗ്യകരമായ ഭക്ഷണത്തിലൂടെയാണ്. അതുകൊണ്ട് തന്നെ ശരീരത്തിന്റെ ആരോഗ്യം നിലനിർത്താനും രോഗങ്ങളെ അകറ്റി നിർത്താനും നാം പ്രഭാതത്തില്‍ കഴിക്കുന്ന ഭക്ഷണം ഒരുപാട് സ്വാധീനം ചെലുത്തുന്നു. എന്നാല്‍ രാവിലെ വെറുംവയറ്റില്‍ ചില ആഹാരങ്ങള്‍ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും
അതിനാല്‍, വെറും വയറ്റില്‍ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം
എരിവുള്ള ഭക്ഷണങ്ങള്‍
Whatsapp Group 1 | Whatsapp Group 2 |Telegram Group

എരിവുള്ള ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിക്കുന്നത് ഒഴിവാക്കണം. വെറും വയറ്റില്‍ എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്ബോള്‍ ദഹനസംബന്ധമായ പ്രശ്നങ്ങളാണ് പ്രധാനമായി ഉണ്ടാവുക. അസിഡിറ്റി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ന്യൂട്രീഷനിസ്റ്റായ ഡോ. റൂപേലി ദാത്താ പറയുന്നു.
മധുരം
വെറും വയറ്റില്‍ മധുരം കഴിക്കുന്നത് അപകടമാണ്. വെറും വയറ്റില്‍ മധുരം കഴിക്കുമ്ബോള്‍ ശരീരത്തിന് ആവശ്യമായ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാതെ വരുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയര്‍ത്തും. സ്ഥിരമായി ഇങ്ങനെ സംഭവിച്ചാല്‍ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.
തൈര്
തൈര്, വെണ്ണ, മോര് തുടങ്ങിയവയൊന്നും രാവിലെ വെറുംവയറ്റില്‍ കഴിക്കരുത്. ഇവ വയറ്റില്‍ എത്തിയാല്‍ ഹൈഡ്രോക്ലോറിസ് ആസിഡായി മാറുകയും, പാലുല്‍പന്നങ്ങളിലുള്ള ലാക്ടിക് ആസിഡ് ബാക്ടീരിയയെ നശിപ്പിക്കുകയും ചെയ്യും. ഇതുവഴി അസിഡിറ്റി ഉണ്ടാകും. അതുകൊണ്ടുതന്നെ മോര്, തൈര്, വെണ്ണ എന്നിവ വെറുംവയറ്റില്‍ കഴിക്കരുത്.
വാഴപ്പഴം
പൊതുവെ ദഹനത്തിന് നല്ല ഭക്ഷമാണ് വാഴപ്പഴം. എന്നാല്‍ അമിതമായ അളവില്‍ മഗ്‌നീഷ്യവും പൊട്ടാസ്യവും അടങ്ങിയിട്ടുള്ള വാഴപ്പഴം വെറുംവയറ്റില്‍ കഴിച്ചാല്‍, രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവില്‍ മാറ്റം വരും.
സിട്രസ് പഴങ്ങള്‍
വെറും വയറ്റില്‍ സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. സിട്രസ് അടങ്ങിയ നാരങ്ങ, വിഭാഗത്തില്‍ ഉള്‍പ്പെട്ട പഴങ്ങളില്‍ ഉയര്‍ന്ന തോതില്‍ വിറ്റാമിന്‍ ‘സി’ , ഫൈബര്‍, ആന്റിഓക്ഡന്റ്സ്, പൊട്ടാസ്യം, കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇവ ആസിഡ് ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ദഹനപ്രക്രിയക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യാം. വയറെരിച്ചില്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും.