
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഭക്ഷണം കഴിച്ച ശേഷം രാത്രിയിൽ കിടക്കാൻ പോയ വീട്ടമ്മയുടെ മൃതദേഹമാണ് ചൊവ്വാഴ്ച ഉച്ചയോടെ വീടിനു സമീപത്തെ വെള്ളക്കെട്ടായ പാടശേഖരത്തിൽ നിന്നും കണ്ടെത്തിയത്. ചൊവ്വാഴ്ച മഴയ്ക്കു നേരിയ ശമനമുണ്ടായെങ്കിലും ജില്ലയിലെ പടിഞ്ഞാറൻമേഖലയായ കുമരകത്തും അയ്മനത്തും അടക്കം ജലനിരപ്പ് താഴ്ന്നിട്ടില്ല. ഇതോടെയാണ് പ്രദേശത്തെ ആളുകൾ അപകടത്തിൽപ്പെടുന്നത് പതിവായത്.
അയ്മനം ചീട്ടുങ്കൽ വലിയ ചിറയിൽ വിട്ടിൽ ദേവസ്യയുടെ ഭാര്യ മാർഗരറ്റി (63 )ന്റെ മൃതദേഹമാണ് ഇത്തരത്തിൽ വീടിനു സമീപത്തെ വെള്ളം നിറഞ്ഞു കിടന്ന പാടശേഖരത്തിൽ നിന്നും കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 7 -നും 8.30 നും ഇടയിലാണ് സംഭവമെന്നാണ് പ്രാഥമിക നിഗമനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അയ്മനം അറുനൂറ്റിൽ പാടശേഖരത്തിൽ രാവിലെയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്നു, നാട്ടുകാർ പൊലീസ് സഹായത്തോടെ മൃതദേഹം കരയ്ക്ക് എത്തിച്ചപ്പോഴാണ് മരിച്ചത് മാർഗരറ്റാണ് എന്നു തിരിച്ചറിഞ്ഞത്.
ഇവരുടെ വീടിനു സമീപത്തു തന്നെയുള്ള അറുനൂറ്റിൽ പാടശേഖരത്തിന്റെ മോട്ടോർ തറയുടെ തോട്ടിലാണ് മാർഗ്രേറ്റ് മൃതദേഹം കണ്ടെത്തിയത്. തുടർന് പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. സംസ്‌കാരം പിന്നീട്. മകൻ :ജസ്റ്റിൻ ദേവസ്യ.