video
play-sharp-fill

പഴകിയ ചപ്പാത്തി, ദിവസങ്ങൾ പഴക്കമുള്ള ഇറച്ചിക്കറി, തലേ ദിവസത്തെ ചോറ്..!! ആലുവയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടകൂടി..! മൂന്ന് ഹോട്ടലുകൾക്കെതിരെ  നടപടി

പഴകിയ ചപ്പാത്തി, ദിവസങ്ങൾ പഴക്കമുള്ള ഇറച്ചിക്കറി, തലേ ദിവസത്തെ ചോറ്..!! ആലുവയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടകൂടി..! മൂന്ന് ഹോട്ടലുകൾക്കെതിരെ നടപടി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ആലുവയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധന. മൂന്ന് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർഥങ്ങൾ പിടകൂടി. ഹോട്ടലുകൾക്കെതിരെ ഭക്ഷ്യസുരക്ഷാവകുപ്പ് നടപടിയെടുത്തു.

ആലുവ നഗരസഭാ പരിധിയിലെ ഹോട്ടൽ ഫ്ളോറ, ഹോട്ടൽ കവിത, ഹോട്ടൽ ഇല എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം കണ്ടെടുത്തത്. പഴകിയ ചപ്പാത്തി, ദിവസങ്ങൾ പഴക്കമുള്ള ഇറച്ചിക്കറി, തലേ ദിവസത്തെ ചോറ് എന്നിവയെല്ലാം വീണ്ടും ചൂടാക്കി ഉപയോഗിക്കുകയാണ് ഹോട്ടലുകളിലെന്ന് പരിശോധനയിൽ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഉച്ചക്ക് മുന്നോടിയായാണ് ആലുവ നഗരസഭ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയത്.

ആലുവ നഗരസഭയിലെ മാലിന്യം ബ്രഹ്മപുരത്ത് സ്വീകരിക്കാതെ വന്നതോടെ നഗരസഭ ഹോട്ടലുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നത് നിർത്തിയിരുന്നു.

ഈ സാഹചര്യത്തിൽ മാലിന്യം അതത് ദിവസം സംസ്കരിക്കുന്നുണ്ടോ എന്ന് അറിയാനാണ് ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. ഹോട്ടലുകാർ പലരും ഭക്ഷണാവശിഷ്ടങ്ങൾ പന്നിക്ക് തീറ്റയായി നൽകാൻ ചില ഏജൻസികളെ ഏൽപ്പികുകയാണ് ചെയ്യുന്നത്.