play-sharp-fill
നാശം വിതച്ച് ഫോനി ചുഴലിക്കാറ്റ്: ട്രെയിനുകൾ റദ്ദാക്കി റെയിൽവേ

നാശം വിതച്ച് ഫോനി ചുഴലിക്കാറ്റ്: ട്രെയിനുകൾ റദ്ദാക്കി റെയിൽവേ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒറീസ, ബംഗാൾ മേഖലകളിലേയ്ക്കുള്ള ട്രെയിനുകൾ റെയിൽവേ റദ്ദക്കി. അപകടകരമായ സാഹചര്യത്തിലാണ് റെയിൽവേ ട്രെയിനുകൾ റദ്ദാക്കി രംഗത്ത് എത്തിയിരിക്കുന്നത്. കിഴക്കൻ തീര റെയിൽവേയണ് ട്രെയിനുകൾ റദ്ദാക്കിയിരിക്കുന്നത്.
ഹൗറ- യശ്വന്തംപൂർ എക്‌സ്പ്രസ് ട്രെയിൻ (നമ്പർ 12863) ഹൗറ – എം.ജിആർ ചെന്നൈ സെൻട്രൽ മെയിൽ (നമ്പർ 12839), പട്‌ന – എറണാകുളം ദ്വൈവാര എക്‌സ്പ്രസ് (നമ്പർ 22644), യശ്വന്ത്പൂർ – ഹൗറ തുരന്തോ എക്‌സ്പ്രസ് (നമ്പർ 12246) , ബംഗളൂരു കൺടോൻമെന്റ് – അഗർത്തല ഹംസഫർ ദ്വൈവാര എക്‌സ്പ്രസ് (നമ്പർ 12503), എം.ജി ആർ ചെന്നൈ സെൻട്രൽ – സാന്ദ്രാഗച്ചി സ്‌പെഷ്യൽ ഫെയർ സ്‌പെഷ്യൽ ട്രെയിൻ – (നമ്പർ 02842) മംഗലാപുരം – സാന്ദ്രാഗച്ചി വിവേക് പ്രതിവാര എക്‌സ്പ്രസ് (നമ്പർ 22852), വില്ലുപുരം – പുരുലിയ പ്രതിവാര എക്‌സ്പ്രസ് (നമ്പർ 22606), രാമേശ്വരം – ഭുവനേശ്വർ പ്രതിവാര എക്‌സ്പ്രസ് (നമ്പർ – 18495), കൊച്ചുവേളി – ഗുവഹാത്തി സുവിധ സ്‌പെഷ്യൽ ട്രെയിൻ (നമ്പർ 82636), തിരുവനന്തപുരം – സിൽചർ അരോണേ പ്രതിവാര എക്‌സ്പ്രസ് (നമ്പർ 12507).