ഫോനി ഭ്രാന്തമായ രൂപം പ്രാപിപ്പിക്കുന്നു: ഒറീസയെ തകർത്ത ഫോനി ബംഗാളിലേയ്ക്ക്; ഇതുവരെ മരിച്ചത് എട്ടു പേർ

ഫോനി ഭ്രാന്തമായ രൂപം പ്രാപിപ്പിക്കുന്നു: ഒറീസയെ തകർത്ത ഫോനി ബംഗാളിലേയ്ക്ക്; ഇതുവരെ മരിച്ചത് എട്ടു പേർ

സ്വന്തം ലേഖകൻ

കൊൽക്കത്ത: രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഭീതി വിതച്ച ഫോനി ചുഴലിക്കാറ്റ് ഇനി പശ്ചിമ ബംഗാളിലേയ്ക്ക്. കേരളത്തിന്റെ തീരത്തെത്തി ഭീഷണി മുഴക്കി ഒറീസയിൽ പോയി നാശം വിതച്ച ഫോനി ചുഴലിക്കാറ്റാണ് ഇപ്പോൾ ബംഗാളിലേയ്ക്ക് കടന്നിരിക്കുകയാ്ണ്. ഒറീസയിൽ ഇതുവരെ എട്ടു പേരാണ് ആഞ്ഞടിച്ച ഫോനിയിൽ കുടുങ്ങി മരിച്ചത്.
ഫോനി ചുഴലിക്കാറ്റിൽ ഒഡീഷയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി വീടുകൾ തകർന്നു. താഴ്ന്ന പ്രദേശങ്ങൽ വെള്ളത്തിനടിയായി. ശക്തമയ മഴയും കടൽക്ഷോഭവും തുടരുന്നു.
വെള്ളിയാഴ്ച രാവിലെ ഏട്ട് മണിയോടെയാണ് ഫോനി ചുഴലിക്കാറ്റ് ഒഢീഷയിലെ പുരിയിൽ തീരം തൊട്ടത്.മണിക്കൂറിൽ 200 കിലോമീറ്ററിലേറെ വേഗതയിൽ വീശിയടിച്ച ഫോനി വ്യാപക നാശനഷ്ടമാണ് വിതച്ചത്.

നിരവധി വീടുകൾ പൂർണമായും തകർന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഗതാഗതം പൂർണമായി നിലച്ചു.ശക്തമായ മഴയും കടൽക്ഷോഭവുമാണ് കിഴക്കൻ തീരങ്ങളിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്ധ്ര തീരത്തു നിന്നും 11 മണിയോടെ ഫോനി പൂർണമായും ഒഢീഷയിലെത്തി. 11 ലക്ഷത്തോളം പേരെ സുരക്ഷിത മേഖലയിലേക്ക് മാറ്റിപ്പാർപ്പിച്ചതിനാൽ ആളപായം കുറക്കാൻ കഴിഞ്ഞു എന്നതൊഴിച്ചാൽ പുരി നഗരം പൂർണമായും ഫോനിയുടെ സംഹാരതാണ്ഡവത്തിൽ തകർന്നു.

7 പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. വൈകിട്ടോടെ മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലേക്ക് കുറഞ്ഞിരുന്നു.

അതീവജാഗ്രതാ നിർദേശമാണ് പശ്ചിമബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ.3 മണിയോടെ അടച്ച കൊൽക്കത്ത വിമാനത്താവളം ശനിയാഴ്ച രാവിലെ വരെ അടച്ചിടും.

അടിയന്തരസാഹചര്യം നേരിടാൻ ദുരന്തനിവാരണസേനയും വിന്യസിച്ചിട്ടുണ്ട്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി 1000 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെയോടെയാണ് ഫോനി ബംഗാൾ തീരത്തെത്തിയതെന്ന് കാലാവസ്ഥാ നിരാക്ഷണകേന്ദ്രം അറിയിച്ചു.

മണിക്കൂറിൽ 90 മുതൽ 105 കിലോമീറ്റർ വരെ വേഗത. മണിക്കൂറുകൾക്ക് ശേഷം തീവ്രത കുറഞ്ഞ് മണിക്കൂറിൽ 60 മുതൽ 70 വരെ കിലോമീറ്റർ വേഗതയിൽ ബംഗ്ലാദേശ് തീരത്തേക്ക് ഫോനി നീങ്ങുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

പശ്ചിമബംഗാളിൽ ഫോനി വീശിയടിക്കാൻ സാധ്യതയുള്ള 8 ജില്ലകളിൽ സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കിയിട്ടുണ്ട്. ദുരന്തനിവാരണസേനയെയും വിന്യസിച്ചിട്ടുണ്ട്. ഒഡീഷയിലും, പശ്ചിമബംഗാളിലും, അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

വെള്ളിയാഴ്ച ഒഡീഷ തീരത്തെത്തിയപ്പോൾ ഫോനിയുടെ തീവ്രത മണിക്കൂറിൽ 200 കിലോമീറ്റർ ആയിരുന്നു. പുരി മേഖലയിലും ഭുവനേശ്വറിലും വ്യാപക നാശമാണ് ചുഴലിക്കാറ്റ് വിതച്ചത്. ഗതാഗതം പൂർണമായി നിലക്കുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.