
കൊല്ലം: നാടൻപാട്ട് സംഘത്തിന്റെ പിക്കപ്പ് വാൻ മരത്തിലിടിച്ച് ഗായികയ്ക്ക് ദാരുണാന്ത്യം. ഇന്നുരാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയില്‍ സിനിമാപറമ്പിലായിരുന്നു അപകടം.
ബെവ്റിജസ് ഔട്ട്‌ലറ്റിന് സമീപത്തെ മരത്തില്‍ പിക്കപ്പ് വാൻ ഇടിച്ചുകയറുകയായിരുന്നു. കടയ്ക്കല്‍ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തില്‍ ബാലുവിന്റെയും ഷീബയുടെയും മകള്‍ ലക്ഷ്മിയാണ് (20) മരിച്ചത്. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മൈനാഗപ്പള്ളിയിലെ അഞ്ചംഗ നാടൻപാട്ട് സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.
ഒപ്പമുണ്ടായിരുന്നു യുവാക്കള്‍ക്ക് സാരമായി പരിക്കേറ്റു. ഇവർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


