ഈച്ച ശല്യം കൊണ്ടു പൊറുതി മുട്ടിയോ; ഇതാ ചില പൊടികൈകൾ

Spread the love

മഴക്കാലത്തെ പ്രധാന പ്രശ്നമാണ് ഈച്ചകൾ. രോഗങ്ങള്‍ പരത്തുന്ന കാര്യത്തിൽ മുന്നിലാണ് ഈച്ച. കോളറ, വയറിളക്കം, ടൈഫോയിഡ് എന്നിങ്ങനെയുള്ള രോഗങ്ങളും ഈച്ച കൊണ്ടുവരും.

എങ്ങനെ ഈച്ചയെ തുരത്താം എന്ന് ആലോചിക്കുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, ഇവയെ തുരത്താനായി വിപണിയില്‍ കിട്ടുന്ന പല ഉല്‍പ്പന്നങ്ങളും രാസവസ്തുക്കള്‍ നിറഞ്ഞതായതുകൊണ്ട് ആരോഗ്യത്തിന് ദോഷകരമാണെന്നതാണ്. ആഹാരമുണ്ടാക്കുന്ന അടുക്കളയില്‍ അത്തരം കീടനാശിനി പ്രയോഗം പറ്റില്ലല്ലോ. അപ്പോള്‍പിന്നെ പ്രകൃതിദത്തമായ വഴികളിലൂടെ ഈ ശല്യക്കാരനെ നമുക്ക് തുരത്താം.

പ്രാണികളെ അടുക്കളയില്‍നിന്ന് തുരത്താന്‍ വഴനയില മികച്ചതാണ്. അടുക്കളയുടെ ജനാലയിലോ ക്യാബിനുകളുടെ സൈഡിലോ കുറച്ച് ഇലകള്‍ വയ്ക്കുക. ഇതിന്റെ അതികഠിനമായ ഗന്ധം പ്രാണികളെ അകറ്റാന്‍ സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓറഞ്ച് തൊലി

ഓറഞ്ച് തൊലികള്‍ വളരെ എളുപ്പത്തില്‍ ലഭിക്കുന്നവയാണ്. അത് വെറുതെ കളയുന്നതിനു പകരം വീട്ടിലെ ഈച്ചയെ ഓടിക്കാന്‍ ഉപയോഗിച്ചാലോ. ഓറഞ്ച് തൊലികള്‍ ചെറുതായി നനച്ച ശേഷം ഒരു തുണിയില്‍ പൊതിഞ്ഞ് കെട്ടി ഈച്ച ശല്യം കൂടുതലുള്ള ഭാഗങ്ങളില്‍ തൂക്കിയിടുക. വീടിനുള്ളിലെ ഈച്ചകളെ തുരത്തുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഇത്.

പുതിനയിലയും തുളസി ഇലയും

പുതിനയുടെ രൂക്ഷഗന്ധം ഈച്ചകള്‍ക്ക് അരോചകമാണ്. പുതിനയിലയും തുളസിയിലയും ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുത്ത് ആ വെള്ളം സ്‌പ്രേ കുപ്പികളിലാക്കി ഈച്ച ഉള്ളിടത്ത് സ്‌പ്രേ ചെയ്യാം

നാരങ്ങയും ഗ്രാമ്പൂവും കൊണ്ടുള്ള വിദ്യ

നാരങ്ങ രണ്ടായി മുറിച്ചെടുക്കുക. മുറിച്ചെടുത്ത ഓരോ നാരങ്ങായുടെയും ഉള്ളിലായി 4-5 ഗ്രാമ്പൂ തിരുകി വയ്ക്കുക. ഈച്ച ശല്യം കൂടുതലുള്ള ഭാഗങ്ങളില്‍ ഇത് കൊണ്ടുപോയി വയ്ക്കുക. ഇതിന്റെ രൂക്ഷ സുഗന്ധം ഈച്ചകളെ അകറ്റി നിര്‍ത്തും. ഈച്ച ശല്യം കൂടുതലുള്ള ഭാഗങ്ങളില്‍ പതിവായി കുറച്ചുനാള്‍ ഉപയോഗിച്ചാല്‍ പിന്നെ ഈ പ്രശ്‌നമുണ്ടാവില്ല. വീടിന്റെ മുറികളുടെ മൂലകളില്‍ ഇത് വെച്ചാല്‍ ഈച്ച പ്രവേശിക്കുകയില്ല.