
കോട്ടയം
പൊതുജനാഭിപ്രായവും വർധിച്ചുവരുന്ന തിരക്കും കണക്കിലെടുത്ത് കോട്ടയം പുഷ്പമേള ജനുവരി 4വരെ നീട്ടി. ജനുവരി 2 ഞാറാഴ്ച വരെയായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായ ജനപങ്കാളിത്തമാണുണ്ടാകുന്നത്. കോവിഡിന്റെ പിരിമുറുക്കങ്ങളിൽനിന്ന് കോട്ടയത്ത് വർണവിസ്‌മയം തീർത്ത പുഷ്‌പലോകത്തിലൂടെ സഞ്ചരിക്കുമ്പോൾ കാഴ്ചക്കാർക്ക് പുതുഅനുഭവമാണ് സമ്മാനിക്കുന്നത്. ഒരു നീണ്ട അവധി കഴിഞ്ഞെത്തിയ മേള ജനങ്ങൾക്കിടയിൽ സ്വീകാര്യമായി. നാഗമ്പടം മൈതാനത്തെ അധി മനോഹരമായ ഈ പുഷ്പ്പോദ്യാനം. ഓർക്കിഡുകൾ വ്യത്യസ്തയിനം റോസ്, ജെമന്തി ഡാലിയ ആന്തൂറിയം വിങ്ക സിൽവിയ തുടങ്ങിയ പുഷ്പങ്ങളും സഞ്ചാരികൾക്ക് കാഴ്ചയുടെ പുതു അനുഭമാകുന്നു. മറ്റ് ഫ്ലവർഷോകളിൽ നിന്ന് വ്യത്യസ്തമായി കാഴ്ചക്കാർക്ക് പുത്തൻ അനുഭവം നൽകുന്ന ചെടികളുടെയും പൂക്കളുടെയും അപൂർവ ശേഖരവുമൊരിക്കിയിട്ടുണ്ട് . വീടിനുള്ളിലും ഓഫീസിനുള്ളിലും വെക്കാവുന്ന വിവിധതരം ചെടികളെ അടുത്തറിയാനും വാങ്ങാനും മേളയിൽ അവസരമുണ്ട്. 15000 സ്‌ക്വർ ഫീറ്റിൽ തീർത്ത പൂക്കളത്തിന് പുറമെ അത്യാകർഷണ ഓഫറുകളോടെ വിപണന മേളയും, വിശാലമായ ഫുഡ് കോർട്ടും സായാഹ്നങ്ങളെ സാന്ദ്രമാക്കാൻ സ്റ്റേജ് ഷോയും, 25000 ചതുരശ്ര അടി വിസ്തൃതിയിൽ തീർത്ത കാർഷിക നേഴ്സ്സറിയും മേളയുടെ വൈവിധ്യ മാർന്ന ആകർഷണമാണ്. ഡിസംബർ 23 ന് തുടങ്ങി ജനുവരി 2ന് ആദ്യം തീരുമാനിച്ചത് മേളയുടെ ജനത്തിരക്ക് കണക്കിലെടുത്താണ് മേള ജനുവരി 4 വരെ നീട്ടിയത് എന്ന് സംഘടകർ അറിയിച്ചു. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് സമയം.