video
play-sharp-fill

“ലേശം ഉളുപ്പ്,കഷ്ടം തന്നടെയ്”….സ്റ്റാർ മാജിക്കിന്റെ ‘കിടപ്പറ തമാശയ്ക്’ രൂക്ഷ വിമർശനം.

“ലേശം ഉളുപ്പ്,കഷ്ടം തന്നടെയ്”….സ്റ്റാർ മാജിക്കിന്റെ ‘കിടപ്പറ തമാശയ്ക്’ രൂക്ഷ വിമർശനം.

Spread the love

സ്വന്തം ലേഖിക

ടെലിവിഷൻ പരിപാടികളില്‍ ഏറെ ജനശ്രദ്ധ നേടിയ ഒന്നായിരുന്നു സ്റ്റാര്‍ മാജിക്. മിമിക്രി താരങ്ങളും സീരിയല്‍ താരങ്ങളും ഒരുമിക്കുന്ന ഈ പരിപാടിയ്ക്ക് നേരെ നിരവധി വിമര്‍ശനങ്ങളുണ്ടായിരുന്നു.കഴിഞ്ഞ ദിവസം ചാനല്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ വിമര്‍ശനങ്ങള്‍ക്ക് കാരണം.

ടാസ്‌കിന് ശേഷം തങ്കച്ചന്‍ വിതുരയും മൃദുല വിജയ്യും സ്‌റ്റേജില്‍ തയ്യാറാക്കി വച്ചിരുന്ന ബെഡിലേക്ക് കയറി കിടക്കുന്നതും പുതപ്പിനുള്ളിലേക്ക് മറയുന്നതുമായ തമാശയ്ക്ക് എതിരെയാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.”ഇമ്മാതിരി ഷോ എല്ലാം,ലേശം ഉളുപ്പ്, കഷ്ടം, ദാരിദ്ര്യം പിടിച്ച ഷോ, സപ്പോര്‍ട്ട് ചെയ്യുന്നവന്മാരെ പറഞ്ഞാല്‍ മതീ. കഷ്ടം തന്നെടേയ്” തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.ഫാമിലിയുടെ കൂടെ ഇരുന്നു കാണാന്‍ പറ്റിയ ഷോ ആയിരുന്നു ഇപ്പോള്‍ അതും പറ്റാതെ ആയി എന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്. ഉളുപ്പില്ലാതായാല്‍ മനുഷ്യരും മൃഗങ്ങളും തുല്യം, കഷ്ടം ഇത്രയ്ക്കും അധഃപതിച്ച ഒരു പ്രോഗ്രാം, അനാവശ്യമായി മറ്റുള്ളവരെ ട്രോളിയും ഒക്കെ വെറുപ്പിച്ചുകൊണ്ട് പോകുന്ന ഒരു ദാരിദ്ര്യം പിടിച്ച പരിപാടി , ഭയങ്കര ഇഷ്ടപ്പെട്ട ഒരു പരിപാടി ആയിരുന്നു…ഇപ്പോ ഏറ്റവും വെറുക്കുന്ന ഒരു പരിപാടി ആയി മാറി എന്നിങ്ങനെ കടുത്ത ഭാഷയില്‍ തന്നെ പരിപാടിയെ വിമര്‍ശിക്കുന്നുണ്ട് പലരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group