video
play-sharp-fill

Tuesday, May 20, 2025
HomeMainപൂക്കച്ചവടക്കാരന് കൊള്ള പലിശക്ക് പണംകൊടുത്ത് സമ്മർദ്ദത്തിലാക്കി ആത്മഹത്യയിലെത്തിച്ച ജോമോന് കോടികളുടെ ബ്ലേഡ് ഇടപാട്;...

പൂക്കച്ചവടക്കാരന് കൊള്ള പലിശക്ക് പണംകൊടുത്ത് സമ്മർദ്ദത്തിലാക്കി ആത്മഹത്യയിലെത്തിച്ച ജോമോന് കോടികളുടെ ബ്ലേഡ് ഇടപാട്; കുബേര കേസിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ജോമോന് ജാമ്യം ലഭിച്ചതിന് പിന്നിൽ ഉന്നത ഇടപെടൽ

Spread the love

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: ബ്ലേഡ്കാരൻ്റെ ഭീഷണിയെ തുടർന്ന് കടവന്ത്രയിൽ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിന് കാരണക്കാരനായ കൊള്ളപ്പലിശക്കാരന് എറണാകുളത്ത് കോടികളുടെ ബ്ലേഡ് ഇടപാട്. ബ്ലേഡിന് പുറമേ മറ്റ് ചില അനധികൃത ഇടപാടുകളും ജോമോൻ നടത്തുന്നതായും സൂചനയുണ്ട്.

ബ്ലേഡുകാരൻ ജോമോനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് കഴിഞ്ഞ മാസമായിരുന്നു. ദിവസങ്ങൾക്കുള്ളിൽ ഇയാൾക്ക് ജാമ്യവും ലഭിച്ചിരുന്നു. ജാമ്യം ലഭിച്ചതിന് പിന്നിൽ ഉന്നതതല ഇടപെടൽ നടന്നതായും സൂചനയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി ഒന്നിനായിരുന്നു കൊച്ചുകടവന്ത്രയിൽ താമസിക്കുന്ന നാരായണൻ എന്നയാൾ ഭാര്യ ജയമോൾ, മക്കളായ ലക്ഷ്മികാന്ത്, അശ്വന്ത് നാരായണൻ എന്നിവരെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജോമോന്റെ പക്കൽ നിന്നും പൂക്കച്ചവടത്തിനായി 20 ലക്ഷം രൂപ നാരായണൻ വായ്പ എടുത്തിരുന്നു.

കോവിഡിൽ പെട്ട് ബിസിനസ് തകർന്നതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെ ജോമോൻ നിരന്തരം നാരായണനെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഭീഷണി താങ്ങാനാവാതെ നാരായണൻ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

പുതുവത്സര ദിനത്തെ നടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ആശുപത്രിയിൽ നിന്നും സുഖം പ്രാപിച്ച നാരായണനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊള്ളപ്പലിശക്കാരന്റെ ഭീഷണിയെ പറ്റി അറിയുന്നത്. സംഭവത്തിന് ശേഷം നാരായണന്റെ ഭാര്യയുടെ സഹോദരിയും ജോമോനെതിരെ പരാതി നൽകിയിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments