
ചങ്ങനാശ്ശേരി : ഓണം വിപണി ലക്ഷ്യമിട്ട് കുറിച്ചി ഗ്രാമപ്പഞ്ചായത്ത് 12-ാം വാർഡിലെ മഹാദേവൻ വയോജന അയൽക്കൂട്ടം അംഗങ്ങൾ പൂവസന്തം വിരിയിച്ചു. കുറിച്ചി ഗ്രാമപ്പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.38 ലക്ഷം രൂപ സബ്‌സിഡി നൽകിയാണ് ബന്ദിപ്പൂക്കൾ വിവിധ വാർഡുകളിലെ കുടുംബശ്രീ മുഖേന കൃഷി ഇറക്കിയത്.
ഈ വർഷത്തെ പ്രതികൂല കാലാവസ്ഥയും അതിജീവിച്ച് നൂറുമേനി വിളവാണ് കുടുംബശ്രീ അംഗങ്ങൾ നേടിയത്. ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുജാതാ സുശീലൻ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ബിജു എസ്.മേനോൻ അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. പ്രീതാകുമാരി, പ്രശാന്ത് മനന്താനം, പഞ്ചായത്തംഗം അനീഷ് തോമസ്, അയൽക്കൂട്ടം ഭാരവാഹികളായ കെ.കെ. രാജു തോപ്പിൽ, പൊന്നമ്മ രാജപ്പൻ പുത്തൻപുരയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു. ബന്ദിപ്പൂ ആവശ്യമുള്ളവർ 8139018484 എന്ന നമ്പരിൽ ബന്ധപ്പെടണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group