കൊൽക്കത്തയിൽ കനത്ത മഴ; റോഡിനടിയിലെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മൂന്ന് പേർ മരിച്ചു

Spread the love

കൊൽക്കത്ത: കൊൽക്കത്തയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ റോഡരികിലെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മൂന്നുപേർ മരിച്ചു.

ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയെ തുടർന്ന് നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും പ്രധാനപ്പെട്ട റോഡുകൾ വെള്ളത്തിനടിയിലാകുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രണ്ടുദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.

ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ട്രെയിൻ, മെട്രോ റെയിൽ സർവീസുകളും വ്യോമഗതാഗതവും തടസ്സപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിക്ക പ്രധാന റോഡുകളിലും ഗതാഗതം സാരമായി ബാധിച്ചു, പാർക്ക് സർക്കസ്, ഗരിയാഹത്ത്, ബെഹാല, കോളേജ് സ്ട്രീറ്റ് തുടങ്ങിയ പ്രധാന കവലകളിൽ കാൽമുട്ട് മുതൽ അര വരെ ആഴത്തിലുള്ള വെള്ളത്തിൽ വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങി. വരും മണിക്കൂറുകൾ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.