play-sharp-fill
പിഞ്ചോമനയുടെ ക്യാൻസർ ചികിത്സയ്ക്കായുള്ള പണം പ്രളയ ദുരിതാശ്വാസത്തിലേക്ക്: അനസിന്റെ മകന് ആര്‍സിസിയില്‍ ചികിത്സ ഉറപ്പുവരുത്തുമെന്ന് കെകെ ശൈലജ

പിഞ്ചോമനയുടെ ക്യാൻസർ ചികിത്സയ്ക്കായുള്ള പണം പ്രളയ ദുരിതാശ്വാസത്തിലേക്ക്: അനസിന്റെ മകന് ആര്‍സിസിയില്‍ ചികിത്സ ഉറപ്പുവരുത്തുമെന്ന് കെകെ ശൈലജ

തിരുനന്തപുരം : പിഞ്ചു മകന്റെ കാന്‍സര്‍ ചികിത്സയ്ക്കായി സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ച കുടുംബത്തിന് കൈത്താങ്ങുമായി സർക്കാർ. അടൂര്‍ സ്വദേശി അനസാണ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും മഴക്കെടുതിയില്‍ ദുരന്തം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുന്നോട്ടു വന്നത്.

അനസിന്റെ വലിയ മനസിനെ അഭിനന്ദിച്ച ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ അദ്ദേഹത്തിന്റെ മകന് റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ ഉറപ്പുവരുത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.


“ചില മനുഷ്യരുടെ തീരുമാനങ്ങളെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാകില്ല. സ്വന്തം മകന്റെ ചികിത്സയ്ക്കായി മാറ്റി വച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാൻ തീരുമാനിച്ച അനസിന് അഭിനന്ദനങ്ങൾ. തന്റെ വിഷമത്തേക്കാൾ വലുത് അന്യന്റെ ദുരിതമാണെന്നവികാരമാണ് അനസിനെ ഇങ്ങനൊരു പ്രവൃത്തിയിലേക്ക് നയിച്ചിട്ടുണ്ടാവുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ. കുഞ്ഞിന്റെ ചികിത്സ തുടരേണ്ടത് അത്യാവശ്യമാണ്. അനസുമായി ഫോണിൽ സംസാരിച്ചിരുന്നു. റീജിയണൽ കാൻസർ സെന്ററിൽ ചികിത്സ ഉറപ്പുവരുത്താനാവശ്യമായ നടപടികൾ സ്വീകരിക്കും.കുഞ്ഞ്‌ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.” മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

അർബുദ രോഗം ബാധിച്ച മകനെ ആർസിസിയിൽ അഡ്മിറ്റ് ചെയ്യാൻ പലയിടത്ത് നിന്നായി സ്വരുക്കൂട്ടിയ പണമാണ് അനസ് പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുവാൻ തീരുമാനിച്ചത്.

അനസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്