കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം; കോട്ടയത്തെ പടിഞ്ഞാറൻ പ്രദേശങ്ങൾ വെള്ളത്തിൽ; പടിഞ്ഞാറൻ പ്രദേശങ്ങളായ ഇല്ലിക്കൽ, കുമരകം, തിരുവാർപ്പ് എന്നിവിടങ്ങളിലെ വീടുകളിൽ വെള്ളം കയറി; വീഡിയോ കാണാം

Spread the love

 

തിരുവനന്തപുരം: വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ന് ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും നാളെ ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ അ‌ടുത്ത തിങ്കളാഴ്ച കോട്ടയം എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർഎന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെർട് പ്രഖ്യാപിച്ചു.

ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അ‌തേസമയം തിരുവാർപ്പ്‌, കുമരകം പ‌ഞ്ചായത്തുകൾ വെള്ളപ്പൊക്ക ഭീതിയിലാണ്. തിരുവാർപ്പ് പ‌ഞ്ചായത്തിൽ ഉൾപ്പെട്ട മാധവശേരി, താമരശേരി, അംബേദ്കർ കോളനിയിൽ പ്രതിസന്ധി രൂക്ഷമാണ്.താഴ്ന്ന പ്രദേശമായതിനാൽ മിക്ക വീടുകളിലും വെള്ളം കയറും. ഗർഭിണികളെയും വൃദ്ധരെയും ബന്ധുവീടുകളിലേക്ക് അയച്ച്‌ ചിലർ ക്യാമ്ബുകളിലേക്ക് മാറുമ്ബോൾ മറ്റു ചിലർ വീട് വിട്ടുപോകാൻ മനസ് വരാതെ വെള്ളത്തിൽ തന്നെ കഴിയുന്നു.