പ്രളയമേഖലകളിൽ ജപ്തി നടപടികൾ പാടില്ല, ബാങ്കുകളോട് സർക്കാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രളയമേഖലകളിൽ ജപ്തി നടപടികൾ പാടില്ലെന്ന് ബാങ്കുകളോട് സർക്കാർ ആവശ്യപ്പെടും. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയിൽ സർക്കാർ ഇക്കാര്യം ബാങ്കുകളെ അറിയിക്കും. ഒരുവർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ച സ്ഥലങ്ങളെ ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുക. മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
കാർഷിക കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളെ ജപ്തിയിൽനിന്ന് ഒഴിവാക്കണമെന്നും സർക്കാർ ബാങ്കുകളുടെ സമിതിയോട് ആവശ്യമുന്നയിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രളയബാധിത മേഖലയിലെ എല്ലാ വായ്പകൾക്കും ബാങ്കുകൾ ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.
Third Eye News Live
0