വെള്ളപ്പൊക്കത്തിനിടെ, ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു; ചികിത്സയിലിരിക്കെ മരണം; വീടും പരിസരവും വെള്ളത്തിൽ മുങ്ങിയതിനാൽ തിരുവല്ലയിൽ 72കാരന് ചിതയൊരുങ്ങിയത് റോഡില്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: വെള്ളപ്പൊക്കത്തിൽ കിടപ്പാടം മുങ്ങിയ വയോധികനെ ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്ത പി സി കുഞ്ഞുമോന് (72) ചിതയൊരുങ്ങിയത് റോഡില്‍.

തിരുവല്ല പെരിങ്ങര വേങ്ങല്‍ ചക്കുളത്തുകാവ് കോളനിയില്‍ താമസിച്ചിരുന്ന കുഞ്ഞുമോന്റെ വീടും സമീപ പ്രദേശങ്ങളുമാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മുങ്ങിയത്. തുടര്‍ന്ന് അയ്യനാവേലി റോഡില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം വേങ്ങല്‍ പാടശേഖരത്തോടു ചേര്‍ന്ന റോഡിലാണ് താല്‍ക്കാലിക ചിതയൊരുക്കിയത്. ഇന്നലെ 12 മണിയോടെയായിരുന്നു സംസ്‌കാരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാവിലെ ശ്വാസതടസ്സം ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞുമോനെ വെള്ളത്തിലൂടെ സാഹസികമായാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയ്ക്കിടെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. വേങ്ങലിലും സമീപ പ്രദശങ്ങളിലും പൂര്‍ണമായും വെള്ളം കയറിക്കിടക്കുകയാണ്.

മൃതദേഹം സംസ്‌കരിക്കാന്‍ മറ്റു വഴികള്‍ ഇല്ലാതെ വന്നതോടെ വീടിന് അരക്കിലോമീറ്റര്‍ അകലെയുള്ള പാലത്തിന്റെ സമീപന റോഡില്‍ സംസ്‌കാരം നടത്താന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.