കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പുമായി അധികൃതർ; നദീതീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

Spread the love

തിരുവനന്തപുരം: കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പുമായി അധികൃതർ. അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും എട്ട് ജില്ലകളിലെ വിവിധ നദികളില്‍ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു.

video
play-sharp-fill

താഴെ പറയുന്ന നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

റെഡ് അലേർട്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാസർകോട്: മഞ്ചേശ്വരം (മഞ്ചേശ്വരം സ്റ്റേഷൻ), മൊഗ്രാല്‍ (മധുർ സ്റ്റേഷൻ)

ഓറഞ്ച് അലേർട്ട്

കണ്ണൂർ : പെരുമ്ബ (കൈതപ്രം റിവർ സ്റ്റേഷൻ)

കാസർകോട്: ഉപ്പള (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ)

പത്തനംതിട്ട : മണിമല (തോന്ദ്ര സ്റ്റേഷൻ)

യെല്ലോ അലേർട്ട്

തിരുവനന്തപുരം : വാമനപുരം (മൈലംമൂട് സ്റ്റേഷൻ), നെയ്യാർ (അരുവിപ്പുറം സ്റ്റേഷൻ-CWC), കരമന (വെള്ളൈകടവ് സ്റ്റേഷൻ-CWC)

കൊല്ലം : പള്ളിക്കല്‍ (ആനയടി സ്റ്റേഷൻ)

പത്തനംതിട്ട : പമ്ബ (ആറന്മുള സ്റ്റേഷൻ), അച്ചൻകോവില്‍ (കല്ലേലി & കോന്നി GD സ്റ്റേഷൻ), പമ്ബ (മടമണ്‍ സ്റ്റേഷൻ-CWC)

ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷൻ-CWC)

എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷൻ),

തൃശൂർ : കരുവന്നൂർ (കുറുമാലി & കരുവന്നൂർ സ്റ്റേഷൻ)

കണ്ണൂർ : കവ്വായി (വെല്ലൂർ റിവർ സ്റ്റേഷൻ)

കാസർകോട് : കരിയങ്കോട് (ഭീമനടി സ്റ്റേഷൻ)

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നുമാണ് അറിയിപ്പ്.