
കോട്ടയം: തിരുവല്ല-അമ്പലപ്പുഴ സംസ്ഥാനപാതയില്‍ കനത്ത വെള്ളക്കെട്ടിനെ തുടർന്ന് വൻ ഗതാഗത തടസ്സം. നെടുമ്പ്രം അന്തി ചന്ത മുതല്‍ മണക്ക് ആശുപത്രി പടി വരെ ഏകദേശം ഒരു കിലോമീറ്റർ ദൂരത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.
ഈ ഭാഗത്ത് മണിമല-പമ്പ എന്നീ നദികള്‍ ചേർന്നാണ് ഒഴുകുന്നത്, നദിയില്‍ നിന്നും ക്രമാതീതമായ രീതിയില്‍ വെള്ളം റോഡിലേക്ക് ഒഴുകിയെത്തുന്നതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം.
വെള്ളക്കെട്ട് മൂലം ചെറിയ വാഹനങ്ങള്‍ക്ക് പോലും ഈ ഭാഗത്തുകൂടി കടന്നു പോകുന്നത് അത്യന്തം കഷ്ടമായി മാറിയിരിക്കുന്നു.
കൂടാതെ വെള്ളക്കെട്ടില്‍ അകപ്പെട്ട നിരവധി വാഹനങ്ങള്‍ ഓഫ് ആയി പോകുന്നുണ്ട്. റോഡിന്റെ ഇരുവശത്തുമുള്ള വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുകയും ഹാനി വരുത്തുകയും ചെയ്തിട്ടുണ്ട്. ഓരോ നിമിഷവും വെള്ളം കൂടിവരുന്ന ഈ സാഹചര്യത്തിൽ, തിരുവല്ല- അമ്പലപ്പുഴ സംസ്ഥാനപാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചേക്കാനുള്ള സാധ്യതയുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group