സിഡ്നി: ഓസ്ട്രേലിയയുടെ തെക്കുകിഴക്കന്‍ ഭാഗത്ത് കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നാലുപേര്‍ മരിച്ചു.
മൂന്ന് ദിവസമായി പ്രദേശത്ത് ശക്തമായി മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തിൽ നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും കന്നുകാലികളുള്‍പ്പെടെ ഒഴുകിപ്പോവുകയും ചെയ്തിട്ടുണ്ട്.
വെള്ളപ്പൊക്കത്തില്‍ കാണാതായ ഒരാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. ഈ ഒരു സാഹചര്യത്തിൽ ഏകദേശം 50,000 പേര്‍ പ്രതിസന്ധിയിലാണെന്ന് അധികൃതര്‍ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നൂറിലധികം സ്കൂളുകള്‍ നിലവില്‍ അടച്ചിരിക്കുകയാണ്. പ്രളയഭീഷണിയെ തുടര്‍ന്ന് വീടുകള്‍ വിട്ട് മാറി താമസിക്കുന്നവര്‍ തിരികെ പോകുന്നത് സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമായിരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. പലയിടങ്ങളിലും വൈദ്യുതിയും നിലച്ച അവസ്ഥയിലാണ്.
ന്യൂ സൗത്ത് വെയില്‍സിലേയും ഹണ്ടറിലേയും ഉള്‍പ്രദേശങ്ങളില്‍ വെള്ളം അതിവേഗം ഉയരുകയാണ്. നിരവധി കെട്ടിടങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സാഹചര്യം വളരെ ഗുരുതരവും ഭയാനകവുമാണെന്നാണ് പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ് പറഞ്ഞു.