ഡല്‍ഹിയില്‍ കനത്ത മഴയില്‍ വെള്ളക്കെട്ട് രൂക്ഷം: ഗതാഗതം തടസ്സപ്പെട്ടു; അടുത്ത രണ്ടുദിവസം കൂടി മഴ തുടരാൻ സാധ്യത

Spread the love

ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷം. നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരിദാബാദ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

കൂടാതെ, വിമാനത്താവളത്തിലെ റണ്‍വേയില്‍ വെള്ളംകെട്ടിയതോടെ ചില വിമാന സര്‍വീസുകളെയും ഇത് സാരമായി ബാധിച്ചിരുന്നു. വിമാന കമ്പനികളുടെ അറിയിപ്പുകൾ യാത്രക്കാർ പാലിക്കാൻ എയർപോർട്ട് അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. തലസ്ഥാനത്ത് അടുത്ത രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

നഗരത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ ഇതിനകം മിതമായ മഴ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മിതമായ മഴ മുതല്‍ ശക്തമായ മഴയ്ക്കു വരെ സാധ്യതയുണ്ട് എന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group